|    Jul 21 Sat, 2018 5:42 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മാരത്തണ്‍ പ്രസംഗത്തില്‍ മലയാളിക്ക് ഗിന്നസ് ലോക റെക്കോഡ്‌

Published : 9th September 2017 | Posted By: fsq

 

കോട്ടയം: പ്രസംഗത്തില്‍ ഗിന്നസ് ലോക റെക്കോഡ് തകര്‍ത്ത് മലയാളി. കോട്ടയം സ്വദേശി ബിനു കണ്ണന്താനമാണ് 77 മണിക്കൂര്‍ തുടര്‍ച്ചയായി പ്രസംഗിച്ച് യൂനിവേഴ്‌സല്‍ വേള്‍ഡ് റെക്കോഡും ഗിന്നസ് റെേക്കാഡും കുറിച്ചത്. പേഴ്‌സനാലിറ്റി ഡെവലപ്‌മെന്റ്് ട്രെയിനറും എഴുത്തുകാരനുമായ ബിനു ‘എങ്ങനെ ജീവിതം വിജയകരമാക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കി നാലു പകലും മൂന്നു രാത്രിയുമാണ് തുടര്‍ച്ചയായി ആവര്‍ത്തനമില്ലാതെ പ്രസംഗിച്ച് ചരിത്രം സൃഷ്ടിച്ചത്. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് ബിനു മാരത്തണ്‍ പ്രസംഗം ആരംഭിച്ചത്. സുരേഷ് കുറുപ്പ് എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്. ഏഴുവര്‍ഷത്തെ പരിശ്രമത്തിനു ശേഷമാണ് റെക്കോഡ്് പോരാട്ടത്തിന് ബിനു തയ്യാറെടുത്തത്. മൂന്നുമണിക്കുര്‍ കൂടുമ്പോള്‍ ഏഴു മിനിറ്റ് വിശ്രമിക്കാന്‍ മാത്രമായിരുന്നു അനുമതി. എന്നാല്‍, തുടര്‍ച്ചയായി 13 മണിക്കൂര്‍ പ്രസംഗിച്ചശേഷമാണ് ബിനു ഏഴു മിനിറ്റ് ഇടവേളയെടുത്തത്. ഇടവേളയില്ലാതെ 9.30 മണിക്കൂറാണ് നിലവിലെ റെക്കോഡ്. അതുകൊണ്ടുതന്നെ ഇത് പുതിയ റെക്കോഡാണെന്ന് ബിനു പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് 77 മണിക്കൂര്‍ പൂര്‍ത്തിയാക്കി പുതിയ റെക്കോഡ് സ്ഥാപിച്ചത്. 75 മണിക്കൂര്‍ 32 മിനിറ്റായിരുന്നു നിലവിലെ ലോക റെക്കോഡ്. മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തിയായിരുന്നു പ്രസംഗം. ഗിന്നസ് റെക്കോഡ്‌സ് പ്രതിനിധികള്‍ ഓണ്‍ലൈനിലൂടെയാണ് പ്രസംഗം വിലയിരുത്തിയത്. ഗിന്നസ് ലോക റെക്കോഡ് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും ട്രോഫിയും ബാഡ്ജും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ബിനു കണ്ണന്താനത്തിന് കൈമാറി. റെക്കോഡിന് ഉടമയായ ബിനു കണ്ണന്താനത്തെ മധുരം നല്‍കി മന്ത്രി അഭിനന്ദിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss