|    Feb 24 Sat, 2018 11:52 pm
FLASH NEWS

മാരക കീടനാശിനികളുടെ ഉപയോഗം തടയുന്നതിന് മള്‍ട്ടി ഡിസിപ്ലിനറി സ്‌ക്വാഡ് രൂപീകരിച്ചു

Published : 10th January 2017 | Posted By: fsq

 

കാസര്‍കോട്്: ജില്ലയില്‍ നിരോധിത, മാരക കീടനാശിനികളുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ചെയര്‍മാനായും ജില്ലാ പോലിസ് മേധാവി, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ തുടങ്ങി വിവിധ വകുപ്പ് മേധാവികളെ ഉള്‍പ്പെടുത്തി ജില്ലാതല മള്‍ട്ടി ഡിസിപ്ലിനറി സ്‌ക്വാഡ് രൂപീകരിച്ചു. അനധികൃതമായി വില്‍ക്കപ്പെടുന്ന കീടനാശിനികള്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പിടിച്ചെടുക്കും.കൂടാതെ ചെക്ക് പോസ്റ്റുകളിലും വാഹനങ്ങളിലും എല്ലാ വിധ വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തും. കീടനാശിനി നിയന്ത്രണ ഉത്തരവ് പ്രകാരം അതാതു പ്രദേശത്തെ കൃഷി ഓഫിസര്‍മാര്‍ നിയന്ത്രണ ഇന്‍സ്‌പെക്ടര്‍മാരാണ്.  പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടേയും വിഷവിമുക്തമായ ഉല്‍പാദനവും വിതരണവും ലക്ഷ്യമിട്ട് സംസ്ഥാന, ജില്ലാതലങ്ങളില്‍ പ്രചാരണ പരിപാടികള്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടത്തി വരുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് കീടനാശിനികളുടെ മാരകശേഷി മനസ്സിലാക്കുന്നതിനായി കീടനാശിനികള്‍ ചുവപ്പ്, മഞ്ഞ, നീല, പച്ച എന്നീ നിറമുള്ള ലേബലുകളിലായി തരംതിരിച്ചിട്ടുണ്ട്. ചുവപ്പ്, മഞ്ഞ നിറത്തിലെ ലേബലിലുള്ള കീടനാശിനികളുടെ ഉപയോഗം സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ളതും നീല, പച്ച ലേബലുകളിലുള്ള കീടനാശിനികളുടെ ഉപയോഗം നിരോധിച്ചിട്ടില്ലാത്തതുമാണ്. എന്നാല്‍ മഞ്ഞ ലേബലോടു കൂടിയ കീടനാശിനികളായ നീല ലേബലോട് കൂടി അസൊഫേറ്റ്, കള നാശിനികളായ 2,4 ഡി ഗ്ലൈഫോസേറ്റ് രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുള്ളതുമായവയുടെ വില്‍പനയും ഉപയോഗവും അത്യാവശ്യഘട്ടങ്ങളില്‍ കൃഷി ഓഫിസറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണ്. കൃഷിയിടങ്ങളില്‍ നിരോധിത കീടനാശിനികളുടെ  ഉപയോഗം, അനിയന്ത്രിത ഉപയോഗം എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട കൃഷി ഓഫിസര്‍മാരെ അല്ലെങ്കില്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറെ 04994 255346 എന്ന നമ്പറില്‍ അറിയിക്കണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss