|    Oct 23 Mon, 2017 4:40 am

മാരകായുധങ്ങള്‍ കൊണ്ട് അക്രമിച്ച് കവര്‍ച്ച നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തു

Published : 9th August 2017 | Posted By: fsq

 

കൊച്ചി: പാലക്കാട് യാക്കര സ്വദേശിയായ യുവാവിനെയും സുഹൃത്തുക്കളേയും ആക്രമിച്ച് പണവും മെബൈല്‍ ഫോണുകളും കവര്‍ന്ന അരൂക്കുറ്റി വടുതല പാമ്പാടി വീട്ടില്‍ ആദില്‍, കടവന്ത്ര ഗാന്ധിനഗര്‍ ഇഡബ്യുഎസ് 625ല്‍ താമസിക്കുന്ന രാഹുല്‍, കടവന്ത്ര ഗോതുരുത്തിപ്പറമ്പ് വീട്ടില്‍ മിലന്‍, കടവന്ത്ര പുഷ്പനഗര്‍ കരിത്തലവീട്ടില്‍ സനല്‍, കടവന്ത്ര പുഷ്പനഗര്‍ ചേമ്പുംകാട് കോളനി 864ാം നമ്പര്‍ വീട്ടില്‍ ദേവകുമാര്‍, കടവന്ത്ര ഉദയാകോളനി 13ാം നമ്പര്‍ വീട്ടില്‍ സനീര്‍ എന്നിവരാണ് എറണാകുളം നോര്‍ത്ത് പോലിസിന്റെ പിടിയിലായത്. കലൂര്‍ മെട്രോ സ്‌റ്റേഷന് സമീപമുള്ള വിനായകാ ലോഡ്ജില്‍ താമസിച്ചുവന്നിരുന്ന അഭിനന്ദിന്റെ സുഹൃത്തുക്കളായ ബേസില്‍, ദിലീപ് എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ ബലമായി കവര്‍ച്ച നടത്തിയ ശേഷം അഭിനന്ദിനെ ഫോണ്‍ തിരികെ കൊടുക്കാമെന്നുപറഞ്ഞ് തമ്മനം റെയില്‍വേ മാര്‍ഷലിങ് യാഡില്‍ കൊണ്ടുപോയി കത്തിയുടെ പിടികൊണ്ട് വയറില്‍ കുത്തിയും ഇടിവളകൊണ്ട് മുഖത്തിടിച്ചും പ്രതികള്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയായിരുന്നു. അഭിനന്ദിന്റെ കൈവശമുണ്ടായിരുന്ന 2000 രൂപ ബലമായി പിടിച്ചുവാങ്ങിയ പ്രതികള്‍ അഭിനന്ദിനെ ഭീഷണിപ്പെടുത്തി കലൂരിലുള്ള ധനലക്ഷ്മി ബാങ്കിന്റെ എടിഎമ്മില്‍ കൊണ്ടുപോയി അവിടെനിന്ന് 2000 രൂപയും ഫെഡറല്‍ ബാങ്ക് എടിഎമ്മില്‍ നിന്നും 3000 രൂപയും പിന്‍വലിപ്പിച്ച് കൈവശപ്പെടുത്തുകയുമായിരുന്നു. അഭിനന്ദ് നോര്‍ത്ത് പോലിസില്‍ എത്തി പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത്ത് എസ്‌ഐ വിബിന്‍ദാസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതികളെ കരിത്തല കോളനിയില്‍നിന്നും ഉദയാ കോളനിയില്‍നിന്നുമാണ് പോലിസ് പിടികൂടിയത്. പ്രതികള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചുവരുന്നവരാണെന്ന് നോര്‍ത്ത് പോലിസ് അറിയിച്ചു. ഇവര്‍ക്കെതിരേ വിവിധ സ്‌റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. എറണാകുളം നോര്‍ത്ത് സിഐ കെ ജെ പീറ്ററിന്റെ നേതൃത്വത്തില്‍ എസ്‌ഐ വിബിന്‍ദാസ്, അസി.എസ്‌ഐമാരായ ബോസ്, മോഹനന്‍എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്് പ്രതികളെ അറസ്റ്റു ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക