|    Mar 30 Thu, 2017 12:45 am
FLASH NEWS

മാരകായുധങ്ങളുമായെത്തിയ നാലംഗസംഘം പോലിസ് പിടിയില്‍

Published : 27th May 2016 | Posted By: SMR

കോട്ടയം: കവര്‍ച്ചയ്ക്കായി മാരകായുധങ്ങളുമായി എത്തിയ നാലംഗ സംഘം കഞ്ചാവുമായി പോലിസ് പിടിയില്‍. കോട്ടയം ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്റെ നേതൃത്വത്തില്‍ നടത്തിയ രഹസ്യനീക്കത്തിലാണ് വന്‍ കവര്‍ച്ചക്കായി എത്തിയ നാലംഗസംഘം പോലിസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം രാത്രി 12 ഓടെ ഏറ്റുമാനൂരില്‍ നിന്നാണ് സംഘത്തെ അറസ്റ്റുചെയ്തത്.
സംസ്ഥാനത്ത് ഉടനീളം കവര്‍ച്ച നടത്തിവന്നിരുന്ന കാസര്‍ഗോഡ് സ്വദേശികളായ ചെറുവത്തൂര്‍ കൊപ്രാപറമ്പില്‍ ശിഹാവുദ്ദീന്‍ (28), ചെറുവത്തൂര്‍ കണ്ടത്തില്‍ വീട് സുള്‍ഫിക്കര്‍ (19), കുന്നുമേല്‍ വീട്ടില്‍ മൊഹമ്മദ് നിസാര്‍ (24), കേളയത്ത് വീട്ടില്‍ റംഷാദ് (27) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ കാഞ്ഞങ്ങാട്, വളപട്ടണം, സു ല്‍ത്താന്‍ ബത്തേരി, ബേക്കല്‍, അഴീക്കോട്, നീലേശ്വരം പോലിസ് സ്‌റ്റേഷനുകളില്‍ വാഹന മോഷണം, വധശ്രമം, ബാറ്ററി മോഷണം എന്നീങ്ങനെയുള്ള നിരവധി കേസുകള്‍ ഉണ്ട്. സുള്‍ഫിക്കര്‍ കാസര്‍ഗോഡ് ഒരു കട കുത്തിതുറന്ന് 35000 രൂപ മോഷ്ടിക്കുന്ന വീഡിയോ ദൃശ്യം ലഭിക്കുകയും ഇയാളെ കാസര്‍ഗോഡ് പോലിസ് തിരയുന്നതിനിടെയാണ് കോട്ടയത്ത് പിടിയിലായത്.
സംഘത്തിന്റെ കൈയ്യി ല്‍ നിന്നും ലഹരി വസ്തുക്കളും മാരകായുധങ്ങളും പിടിച്ചെടുത്തു. പ്രതികള്‍ ഉപയോഗിച്ച വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തു. ഏറ്റുമാനൂര്‍ സിഐ സുരേഷ് കുമാര്‍, എ എസ്‌ഐ മാരായ ശ്രീകുമാര്‍, പ്രകാശന്‍ ഷാഡോ പോലിസ് അംഗങ്ങളായ ഷിബുക്കുട്ടന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ സജികമാര്‍, ബിജുമോന്‍ നായര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ശശികുമാര്‍, പ്രീതിജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day