|    Oct 23 Mon, 2017 3:32 pm
FLASH NEWS

മാരകായുധങ്ങളുമായി പിടിയിലായ യുവാവിനെ അറസ്റ്റ് ചെയ്തു

Published : 4th October 2017 | Posted By: fsq

 

കാസര്‍കോട്: കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും മാര കായുധങ്ങളുമായി പിടിയിലായ യുവാവ് രണ്ട് വീടുകള്‍ കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ടതായി ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. തളങ്കര ബാങ്കോട്ടെ മുഹമ്മദ് അര്‍ഫാസി(22)നെ ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ച പദ്ധതി തെളിഞ്ഞത്. ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തും കോളിയടുക്കത്തുമുള്ള വീടുകളാണ് കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ടതെന്ന് പോലിസ് പറഞ്ഞു. അര്‍ഫാസിന്റെ സംഘത്തില്‍ സ്ത്രീകളുമുണ്ട്. ഇവര്‍ ചില വീടുകളിലെ ആഘോഷങ്ങളില്‍ പങ്കെടുത്താണ് വീട്ടുകാരെ വലയിലാക്കുന്നത്. സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ ലക്ഷ്യമിടുന്ന സംഘം പകല്‍ സമയത്ത് എത്തി പരിചയം പുതുക്കുകയാണ്. ജ്യൂസുകളില്‍ മയക്ക് ഗുളിക നല്‍കി വശീകരിച്ച ശേഷം കവര്‍ച്ച ചെയ്യാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും പോലിസ് പറഞ്ഞു. ഏതാനും വര്‍ഷം മുമ്പ് ബദിയടുക്കയില്‍ ഒരു വീട്ടില്‍ നിന്നും അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നിരുന്നു. ഇതിന് ശേഷം മുംബൈയിലേക്ക് മുങ്ങുകയായിരുന്നു. പിന്നീട് പോലിസ് മുംബൈയില്‍ നിന്നും പിടികൂടി ബദിയടുക്കയിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ പോലിസിനെ വെട്ടിച്ച് രക്ഷപ്പെട്ട കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക