|    Nov 22 Thu, 2018 4:55 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മായ കോഡ്‌നാനിക്ക് അനുകൂലമായ അമിത് ഷായുടെ മൊഴി തള്ളണം

Published : 3rd August 2018 | Posted By: kasim kzm

അഹ്മദാബാദ്: 2002ലെ നരോദാപാട്യ കൂട്ടക്കൊലക്കേസിലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മൊഴി തള്ളിക്കളയണമെന്ന് പ്രത്യേക അന്വേഷണസംഘം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ പ്രതിയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ മായ കോഡ്‌നാനിക്ക് അനുകൂലമായി ഷാ നല്‍കിയ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ കേസിലെ വിചാരണയ്ക്കിടെ ഷാ, കോഡ്‌നാനിക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്നു. കലാപം നടക്കുന്ന സമയത്ത് കോഡ്‌നാനി മന്ത്രിസഭാ യോഗത്തിലായിരുന്നു. മന്ത്രിസഭാ യോഗത്തിനുശേഷം അഹ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് കോഡ്‌നാനി പോയതെന്നും ഷാ പറഞ്ഞിരുന്നു. എന്നാല്‍, ഇതു തള്ളണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗൗരങ്ക് വ്യാസ് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
ബിജെപി അധ്യക്ഷന്റെ മൊഴി കാലതാമസമെടുത്ത് തയ്യാറാക്കിയതാണ്. ഷായുടെ മൊഴി വിശ്വാസയോഗ്യമല്ല. കേസിലെ മറ്റു പ്രതികളൊന്നും കോഡ്‌നാനി ആശുപത്രിയിലുണ്ടായിരുന്നെന്നു പറഞ്ഞിട്ടില്ലെന്നും ഗൗരങ്ക് വ്യാസ് അറിയിച്ചു. സുപ്രിംകോടതി നിയോഗിച്ച പ്രത്യേക അേന്വഷണസംഘമാണ് കൂട്ടക്കൊലക്കേസ് അന്വേഷിക്കുന്നത്. ഹിന്ദുത്വര്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ കൂട്ടക്കൊലയില്‍ മുസ്്‌ലിംകളടക്കം 96 പേരാണു കൊല്ലപ്പെട്ടത്. കൊലപാതകം, വര്‍ഗീയകലാപം ആസൂത്രണം തുടങ്ങിയ കുറ്റങ്ങളാണ് കോഡ്‌നാനിയുടെ മേല്‍ ചുമത്തിയിട്ടുള്ളത്.
കേസില്‍ കുറ്റക്കാരിയാണെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് മായ കോഡ്‌നാനിയെ 28 വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ഏപ്രിലില്‍ ഗുജറാത്ത് കോടതി മായ കോഡ്‌നാനിയെ കുറ്റവിമുക്തയാക്കുകയായിരുന്നു. കേസിന്റെ തുടര്‍വിചാരണ ഇന്നു നടക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss