|    May 23 Tue, 2017 12:37 pm
FLASH NEWS

മായാവതി വേശ്യയേക്കാള്‍ മോശമെന്ന് ബിജിപി നേതാവ് ദയ ശങ്കര്‍

Published : 20th July 2016 | Posted By: mi.ptk

dayashankar-mayawati

ലക്‌നൗ:  മായാവതിയ്‌ക്കെതിരെ അസഭ്യവര്‍ഷവുമായി ബിജെപി നേതാവ് ദയ ശങ്കര്‍ സിങ്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി വേശ്യയേക്കാള്‍ തരംതാണ സ്ത്രീയാണെന്നാണ് ദയ ശങ്കറുടെ പരാമര്‍ശം. കിട്ടുന്ന പണത്തിന് ജോലി ചെയ്യുന്ന സ്ത്രീകളെപ്പോലെയാണ് മായാവതിയുടെ  പ്രവര്‍ത്തികള്‍. കിട്ടുന്ന പണത്തിന്റെ മൂല്യം നോക്കിയാണ് മായാവതി പാര്‍ട്ടി സീറ്റ് വില്‍ക്കുന്നത്. ഒരു കോടി തരാമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചാല്‍ അവര്‍ക്ക് പാര്‍ട്ടി സീറ്റ് നല്‍കും. ഇതേ സമയം രണ്ട് കോടി വാഗ്ദാനം ചെയ്ത് മറ്റാരെങ്കിലും വരികയാണെങ്കില്‍ സീറ്റ് അവര്‍ക്ക് മറിച്ച് നല്‍കും. ഇപ്പോള്‍ മായാവതിയുടെ സ്വഭാവം വേശ്യയേക്കാള്‍ മോശമായ രീതിയിലാണ് എന്നാണ് ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം.
ദയ ശങ്കറിന്റെ പരാമര്‍ശം വിവാദമായെങ്കിലും ഇതിനെതിരെ ഇതുവരെ ബിജെപി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ദയ ശങ്കറിന്റെ പ്രസ്താവനയെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും ആക്ഷേപകരമായ രീതിയില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും ഉത്തര്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day