|    Mar 26 Sun, 2017 4:50 pm
FLASH NEWS

മായന്‍ സംസ്‌കാരത്തിന്റെ അന്ത്യം ജലദൗര്‍ലഭ്യം മൂലം

Published : 25th August 2016 | Posted By: SMR

ലണ്ടന്‍: മെസോഅമേരിക്കയില്‍ മായന്‍ സംസ്‌കാരത്തിന്റെ പെട്ടെന്നുള്ള അന്ത്യത്തിനു കാരണം വരള്‍ച്ചയായേക്കുമെന്ന് കണ്ടെത്തല്‍. ഒമ്പതാം നൂറ്റാണ്ടിലായിരുന്നു മായന്‍ സംസ്‌കാരത്തിന്റെ അന്ത്യം.
മധ്യ അമേരിക്കയില്‍ വളരെ കുറഞ്ഞ കാലം കൊണ്ട് ഏറെ പുരോഗമിച്ച സംസ്‌കാരമായിരുന്നു ഇത്. വിയന്ന യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ വിദഗ്ധരാണ് പുതിയ കണ്ടുപിടുത്തവുമായെത്തിയിരിക്കുന്നത്. പ്രകൃതി വിഭവങ്ങളുടെ നാശം ഒരു സംസ്‌കാരത്തിന്റെ തന്നെ നാശത്തിലേക്കു നയിക്കുമെന്നതിന് തെളിവാണ് മായന്‍ സംസ്‌കാരമെന്ന് ഗവേഷകര്‍ പറയുന്നു.
ജലസംഭരണികളില്‍ വെള്ളം ശേഖരിച്ചാണ് വേനല്‍ക്കാലത്ത് ജനങ്ങള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, കടുത്ത വരള്‍ച്ചയെ നേരിടാനുള്ള മുന്‍കരുതലുകള്‍ മായന്‍ ജനത സ്വീകരിച്ചില്ലെന്നും അവര്‍ പറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക