|    Oct 23 Mon, 2017 7:09 pm
FLASH NEWS

മായം കലരാത്ത കോട്ടയം കോക്കനട്ട് ഓയില്‍ വിപണിയില്‍

Published : 24th June 2017 | Posted By: fsq

 

കോട്ടയം: കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി മായം കലരാത്ത വെളിച്ചെണ്ണ കോട്ടയം കോക്കനട്ട്് ഓയില്‍ എന്ന പേരില്‍ വിപണിയിലെത്തിക്കും.ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്തിലെ കൊടുമ്പിടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കോട്ടയം കോക്കനട്ട് ഓയില്‍ മില്ലിന്റെയും കൊപ്ര ഡ്രയറുകളുടെയും ഉദ്ഘാടനം 26ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു കൊടുംപിടി വിസിബ് നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ കോക്കനട്ട് ഓയില്‍ മില്ലിന്റെ ഉദ്ഘാടനം മന്ത്രി വി എസ് സുനില്‍കുമാറും കൊപ്ര ഡ്രയറിന്റെ ഉദ്ഘാടനം ജോസ് കെ മാണി എംപിയും നിര്‍വഹിക്കും. കോക്കനട്ട് ഓയില്‍ വിപണന ഉദ്ഘാടനം ആന്റോ ആന്റണി എംപിയും ഓഹരി സര്‍ട്ടിഫിക്കറ്റ് വിതരണം റബ്്‌കോ ഡയറക്ടര്‍ വി എന്‍ വാസവനും നിര്‍വഹിക്കും. കെ എം മാണി എംഎല്‍എ അധ്യക്ഷത വഹിക്കും.കോട്ടയം കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ പി സി മാത്യു, സിഡിബി ഡോ. ഷക്കീല്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, നാളികേര വികസന ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ എസ് സെബാസ്റ്റിയന്‍, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇ ജെ ആഗസ്്തി, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരി സംസാരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക