|    Jul 18 Wed, 2018 2:46 am
FLASH NEWS

മാമ്മന്‍ മത്തായി കര്‍ഷകര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തിയ നേതാവ്: ജോസഫ് എം പുതുശ്ശേരി

Published : 29th September 2017 | Posted By: fsq

 

തിരുവല്ല: നാട്ടിലും നിയമസഭയിലും കര്‍ഷകര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തിയ നേതാവായിരുന്നു മുന്‍ എംഎല്‍എ മാമ്മന്‍ മത്തായി എന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി. മാമ്മന്‍ മത്തായിയുടെ 14ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കേരളാ കോണ്‍ഗ്രസ് (എം) പെരിങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ണ്ഡലം പ്രസിഡന്റ് ജോണ്‍ ഏബ്രഹാം അഛ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്,സംസ്ഥാന സെക്രട്ടേറിയറ്റംഗം സാം ഈപ്പന്‍, ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ മധുകുമാര്‍, മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, പെരിങ്ങര ്രപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജേക്കബ്, നഗരസഭാ കൗണ്‍സിലര്‍ ബിജു ലങ്കാഗിരി, ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം രാജു പുളിമ്പള്ളില്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss