|    Jan 22 Sun, 2017 5:16 am
FLASH NEWS

മാമാങ്കത്തിനൊരുങ്ങി സാമൂതിരി നാട്

Published : 5th December 2015 | Posted By: SMR

കോഴിക്കോട്: സാമൂതിരിയുടെ നാട് ഇനി നാലു നാള്‍ കായിക മാമാങ്കത്തിന്റെ തലസ്ഥാനം. അന്താരാഷ്ട്ര കായിക വേദികളിലേക്കുള്ള വിദ്യാരംഭമായ 59ാമതു സംസ്ഥാന സ്‌കൂള്‍ കായിക മേ ളയ്ക്ക് ഇന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ തുടക്കമാവും. സംസ്ഥാനത്തിന്റെ നാനാദിക്കുകളില്‍ നിന്നുള്ള 2,650 കായിക പ്രതിഭകളാണ് പു തിയ ഉയരവും ദൂരവും വേഗവും കുറിക്കാനായി ഇവിടെയെത്തിയിരിക്കുന്നത്.
95 ഇനങ്ങളിലാണ് കൗമാര പ്രതിഭകള്‍ ഇവിടെ പോരടിക്കുന്നത്. അത്‌ലറ്റുകളും അധ്യാപകരും വളണ്ടിയര്‍മാരും പരിശീലകരും ഒഫീഷ്യലുകളുമടക്കം 5000 പേര്‍ കായിക വിരുന്നിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒളിംപ്യന്‍ രഞ്ജിത് മഹേശ്വരി അത്‌ലറ്റുകള്‍ക്ക് തിരി കൊളുത്തിക്കൊടുത്ത ദീപശിഖയ്ക്ക് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ നഗരസഭാ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
തൊണ്ടയാട് ജങ്ഷനില്‍ നിന്ന് നൂറു കണക്കിന് അത്‌ലറ്റുകള്‍ കൂട്ടയോട്ടമായാണ് ദീപശിഖ മെഡിക്കല്‍ കോളജ് കാംപസില്‍ എത്തിച്ചത്. ഇന്നലെ രാവിലെ തന്നെ ബിഇഎം സ്‌കൂളില്‍ മല്‍സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ഇന്നു മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലും രജിസ്‌ട്രേഷന്‍ നടക്കും. പല ടീമുകളും ഇ ന്നലെ തന്നെ പരിശീലനം നടത്തിയിരുന്നു.
ഇന്ന് ഔദ്യോഗികമായി എത്തുന്ന കാസര്‍കോഡ് ടീമിന് റെയില്‍വേ സ്‌റ്റേഷനില്‍ സംഘാടകസമിതി സ്വീകരണം ന ല്‍കും. നിലവിലെ ചാംപ്യന്‍മാ രായ എറണാകുളം ജില്ലയിലെ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ 10ാം കിരീടം സ്വന്തമാക്കാനാണ് കോഴിക്കോട്ടേക്ക് വണ്ടികയറിയത്. 24 പെണ്‍കുട്ടികളും 20 ആണ്‍കുട്ടികളുമടക്കം 44 പേരുമായാണ് രാജുപോളിന്റെ കുട്ടികള്‍ മേളക്കെത്തിയിട്ടുള്ള ത്. കഴിഞ്ഞ വര്‍ഷം ഒരു പോ യി ന്റ് വ്യത്യാസത്തില്‍ കിരീടം നഷ്ടമായ കോതമംഗലത്തെ തന്നെ മാര്‍ ബേസില്‍ സ്‌കൂളിന്റെ സിബി മാത്യുവിന്റെ സംഘത്തി ല്‍ 30 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളുമടക്കം 53 പേരുണ്ട്.
42 അംഗ സംഘവുമായാണ് മണ്ണാര്‍ക്കാടന്‍ ചുരമിറങ്ങി കല്ലടി എച്ച്എസ്എസിന്റെ വരവ്. കൈവിട്ട കിരീടം തിരിച്ചുപിടിക്കാനാണ് കരിമ്പനയുടെ നാട്ടുകാരായ പറളിയും കല്ലടിയും എത്തുന്നത് എന്നത് മല്‍സരത്തിന് വീര്യം കൂട്ടും. ഒരുപിടി രാജ്യാന്തര താരങ്ങളെ സംഭാവന ചെയ്ത മനോജ് മാസ്റ്ററുടെ ചിറകിലേറിയാണ് പറളിയുടെ വരവ്.
23 പെണ്‍കുട്ടികളും 19 ആണ്‍കുട്ടികളുമുള്‍പ്പെട്ട സംഘത്തെയാണ് കല്ലടിക്കായി പരിശീലകന്‍ ജാഫര്‍ ഖാന്‍ ഒരുക്കിയിട്ടുള്ളത്. ആതിഥേയരായ കോഴിക്കോട് ജില്ല 162 പേരെയാണ് ട്രാക്കിലും ഫീല്‍ഡിലുമായി അണിനിരത്തുക.
നഗരത്തിലെ 13 സ്‌കൂളുകളിലായാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ദേവഗിരി സാവി യോ സ്‌കൂളിലാണ് ഭക്ഷണപുര ഒരുക്കിയത്.
ഇന്നു രാവിലെ ഒമ്പതിന് പൊതു വിദ്യാഭ്യാസ അഡീഷന ല്‍ ഡയറക്ടര്‍ വിശ്വലത പതാക ഉയര്‍ത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തോടെയാണ് ട്രാക്ക് ഉണരുക.
വൈകീട്ട് 3.30നു കായികമ ന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണ ന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി പി കെ അബ് ദുറബ്ബ് അധ്യക്ഷത വഹിക്കും. മന്ത്രി എം കെ മുനീര്‍ മുഖ്യാതിഥിയായിരിക്കും.
കായിക കേരളത്തിന്റെ കുതിപ്പിന്റെ പ്രതീകമായി 59 വെള്ളരിപ്രാവുകളെ വാനിലുയര്‍ത്തിയാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. എട്ടിനു വൈകീട്ട് 4.30ന് സമാപനസമ്മേളനം മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. മേയര്‍ വി കെ സി മമ്മദ്‌കോയ അധ്യക്ഷനായിരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക