|    Apr 25 Wed, 2018 2:51 am
FLASH NEWS
Home   >  Kerala   >  

മാഫിയ മുക്ത കേരളത്തിന് ജനപക്ഷ ബദലിനെ ശക്തിപ്പെടുത്തുക: എസ്.ഡി.പി.ഐ

Published : 17th March 2016 | Posted By: G.A.G

SDPI-mirror

 

കോഴിക്കോട് : മാഫിയ മുന്നണികളില്‍ നിന്ന് കേരളത്തെ മുക്തമാക്കുന്നതിന് ജനപക്ഷ ബദലിനെ പിന്തുണക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാവണമെന്ന് കോഴിക്കോട് ചേര്‍ന്ന എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതി അഭ്യര്‍ഥിച്ചു. അതിരുകടന്ന കോര്‍പ്പറേറ്റ് പ്രീണനമാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ പാസ്സാക്കിയിട്ടുള്ള മന്ത്രിസഭാ തീരുമാനങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നറിഞ്ഞിട്ടും കൂടിയ മന്ത്രിസഭ എടുത്ത തീരുമാനങ്ങള്‍ ഇതാണെന്നിരിക്കെ കഴിഞ്ഞ നാലരവര്‍ഷം ചെയ്തത് ഊഹിക്കാവുന്നതേയുള്ളൂ. കുമരകത്തെ മെത്രാന്‍ കായല്‍, കടമക്കുടി പാടശേഖരങ്ങള്‍ നികത്താനുള്ള ഉത്തരവ്, നെല്ലിയാമ്പതിയിലെ കരുണ എസ്‌റ്റേറ്റ് കരം അടയ്ക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കുത്തകകളോടുള്ള പ്രതിബദ്ധതയാണ് മുന്നിട്ടുനില്‍ക്കുന്നത്. യു.ഡി.എഫിന്റെ ഇത്തരം ജനവിരുദ്ധ നീക്കങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്ന സമീപനമാണ് എല്‍.ഡി.എഫ് സ്വീകരിക്കുന്നത്. യു.ഡി.എഫിനെതിരേ വ്യാപകമായ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിട്ടും പ്രതിപക്ഷം സ്വീകരിച്ച നിലപാട് മലയാളികള്‍ക്ക് വ്യക്തമാണ്. ഇങ്ങനെ പരസ്പരം സഹകരണ മാഫിയ മുന്നണികളെ പോലെ പ്രവര്‍ത്തിക്കുന്ന ഇരുമുന്നണികകള്‍ക്കുമെതിരേ ജനാധികാരം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയത്തിന് ശക്തമായ മുന്നേറ്റം കാഴ്ചവെക്കാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സാധ്യമാകും. രണ്ടാം ഘട്ട സ്ഥാനാര്‍ഥി ലിസ്റ്റ് യോഗം ചര്‍ച്ച ചെയ്ത് കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് അഡ്വ.കെ.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ തുളസീധരന്‍ പള്ളിക്കല്‍, യഹ്‌യ തങ്ങള്‍, ജനറല്‍ സെക്രട്ടറിമാരായ എം.കെ.മനോജ്കുമാര്‍, പി.അബ്ദുല്‍ ഹമീദ്, എ.കെ. സലാഹുദ്ദീന്‍, സെക്രട്ടറിമാരായ റോയ് അറക്കല്‍, കെ.കെ. റൈഹാനത്ത് ടീച്ചര്‍, പി.കെ. ഉസ്മാന്‍, ട്രഷറര്‍ ജലീല്‍ നീലാമ്പ്ര സംസ്ഥാന സമിതിയംഗങ്ങളായ നാസറുദ്ദീന്‍ എളമരം, കെ.കെ.ഉസൈര്‍, എം.ഫാറൂഖ്, മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, അജ്മല്‍ ഇസ്മായീല്‍, വി.എം. ഫഹദ്, വനജാഭാരതി, എസ്. സൈനബ, ടി.കെ.കെ.ഫൈസി, സുല്‍ഫീക്കറലി വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് എ. ഇബ്രാഹീം മൗലവി (തിരുവനന്തപുരം), ജോണ്‍സണ്‍ കണ്ടച്ചിറ (കൊല്ലം), ജ്യോതിഷ് പെരുമ്പിളിക്കല്‍ (പത്തനംതിട്ട), കെ.എസ്.ഷാന്‍ (ആലപ്പുഴ), അബ്ദുല്‍ മജീദ് (ഇടുക്കി), ഷെഫീര്‍ മുഹമ്മദ് (എറണാകുളം), പി.ആര്‍.സിയാദ് (തൃശൂര്‍), വി.ടി.ഇക്‌റാമുല്‍ ഹഖ് (മലപ്പുറം), മുസ്തഫ കൊമ്മേരി (കോഴിക്കോട്), പി.ആര്‍.കൃഷ്ണന്‍കുട്ടി (വയനാട്), കെ.കെ. അബ്ദുല്‍ ജബ്ബാര്‍ (കണ്ണൂര്‍), സി.ടി. സുലൈമാന്‍ (കാസര്‍ഗോഡ്) ചര്‍ച്ചയില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss