|    Feb 19 Mon, 2018 11:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മാഫിയ കേന്ദ്രത്തില്‍ റെയ്ഡ് ; മദ്യവും ആഡംബര കാറുകളും പിടിച്ചു

Published : 11th May 2017 | Posted By: fsq

 

ദാമന്‍: മദ്യ മാഫിയാകേന്ദ്രത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ തിരച്ചിലില്‍ 2.4 കോടി രൂപയുടെ മദ്യവും മൂന്ന് ആഡംബര കാറുകളും പിടിച്ചെടുത്തു. മദ്യം നിരോധിച്ച ഗുജറാത്തിലേക്ക് ദാമനില്‍ നിന്നു മദ്യം കടത്തുന്നവരാണ് മാഫിയാസംഘത്തിലുള്ളതെന്ന് ഇഡി അറിയിച്ചു. രമേഷ് ജെ പട്ടേല്‍ എന്ന മിഷേല്‍, ഇയാളുടെ ഭാര്യ എന്നിവരാണ് മദ്യ മാഫിയയ്ക്ക് നേതൃത്വം നല്‍കുന്നത്. പട്ടേലിനെതിരേ ഗുജറാത്ത് മദ്യനിരോധന നിയമപ്രകാരം 30ലേറെ കേസുകളുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍, തടയല്‍ നിയമപ്രകാരവും എക്‌സൈസ് നിയമപ്രകാരവും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ലാന്‍ഡ് റോവര്‍ ഇവോക്, രണ്ട് കോടിക്കു മേല്‍ വിലയുള്ള രണ്ട് ഓഡി കാറുകള്‍, വിവിധ ബ്രാന്‍ഡുകളുടെ 1.95 ലക്ഷം കുപ്പി മദ്യം, 9 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പട്ടേല്‍ മദ്യക്കച്ചവടത്തിനായി 3000 ചതുരശ്ര അടിയോളം വിസ്തീര്‍ണമുള്ള അനധികൃത മദ്യസംഭരണകേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss