|    Sep 26 Tue, 2017 12:57 pm
Home   >  Todays Paper  >  Page 5  >  

മാഫിയകള്‍ക്ക് തന്റെ പ്രവര്‍ത്തനം അസ്വസ്ഥതയുണ്ടാക്കി: ഇ പി

Published : 15th October 2016 | Posted By: SMR

തിരുവനന്തപുരം: വ്യവസായമേഖല അടക്കിഭരിച്ച് അടിമുടി നശിപ്പിക്കുന്ന ചില ശക്തികള്‍ക്കും മാഫിയകള്‍ക്കും തന്റെ പ്രവര്‍ത്തനം വളരെയേറെ അസ്വസ്ഥത സൃഷ്ടിച്ചിരുന്നതായും രാജിവച്ചശേഷം ഇ പി ജയരാജന്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. വ്യവസായമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ നാലരമാസക്കാലത്തെ എന്റെ പ്രവര്‍ത്തനം കേരളത്തിന്റെ വ്യവസായവളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടുള്ളതായിരുന്നു. വ്യവസായവകുപ്പിലെ സുപ്രധാന സ്ഥാനങ്ങളിലിരുന്ന് അഴിമതികാട്ടിയ നിരവധിയാളുകളെ നീക്കംചെയ്യാനും മാറ്റിനിയമിക്കാനുമെടുത്ത തീരുമാനം അത്തരക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഈ—സാഹചര്യത്തിലാണ് പുതിയ വിവാദം ഉയര്‍ന്നത്. ഗവണ്‍മെന്റിന്റെയും പാര്‍ട്ടിയുടെയും യശസ്സിന് കളങ്കംചാര്‍ത്താതിരിക്കാനും എന്റെ നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താനും രാജിസന്നദ്ധത അറിയിക്കുകയും പാര്‍ട്ടി അനുമതി നല്‍കുകയുമായിരുന്നു- ഇപി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക