|    Dec 14 Fri, 2018 10:44 am
FLASH NEWS
Home   >  Pravasi  >  Gulf  >  

മാപ്‌സ് വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

Published : 25th November 2018 | Posted By: AAK

ദമ്മാം: മാവൂര്‍ ഏരിയ പ്രവാസി സംഘം നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. നാലു ടീമുകള്‍ മാറ്റുരച്ച ഫുട്‌ബോള്‍ മത്സരത്തില്‍ ലയണ്‍ എഫ്സി ചാംപ്യന്മാരായി. വ്യത്യസ്ത കായിക മത്സരങ്ങളില്‍ നൗഷാദ് മോട്ട, ഉസ്മാന്‍ താത്തൂര്‍, വീച്ചിമാന്‍, റോസ്ന നൗഷാദ്, റുഷ്ദ സലീം, ജൈസല്‍ പി എം, ജവാദ് പി എം വിജയികളായി. സാംസ്‌കാരിക സായാഹ്നം കവി ബാപ്പു തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് കുട്ടി മാവൂര്‍ അധ്യക്ഷത വഹിച്ചു. മാര്‍ക് റിയാദ് ജനറല്‍ സെക്രട്ടറി ലത്തീഫ് ദര്‍ബാര്‍ ആശംസകള്‍ നേര്‍ന്നു. പി എം നൗഷാദ് സ്വാഗതവും ബഷീര്‍ ബാബു നന്ദിയും പറഞ്ഞു. ഗാനമേളയില്‍ കോയ ജുബാര, സല്‍മാന്‍ മാവൂര്‍, ഹൈഫാ ഷെറിന്‍, റോസ്ന നൗഷാദ്, ഷമീര്‍ നച്ചായില്‍, ഉസ്മാന്‍ താത്തൂര്‍, സഹല്‍ സലീം, ഗാനങ്ങള്‍ ആലപിച്ചു. സൈന സലീം, നാഫി, ഗായത്രി, അസ സഹല്‍, നൗറിഷ, ഗാദ, നാസി നൃത്തവും സ്‌കിറ്റും അവതരിപ്പിച്ചു. വിജയികള്‍ക്ക് സലീം ജുബാറ, അലി അബു സുല്‍ത്താന്‍, യാക്കൂബ് ഏറകോടന്‍, അഫ്‌സല്‍ അലി, ദീപക് ചെറൂപ്പ, ജംഷീര്‍ പിഎം, സുബൈര്‍ ആയംകുളം സമ്മാനങ്ങള്‍ നല്‍കി. പരിപാടികള്‍ക്ക് ഷമീര്‍ വെള്ളലശേരി, ഹകീം ചെറൂപ്പ, ഉണ്ണിമോയി തെങ്ങിലകടവ്, ഷഫാദ് ആയോത്ത്, നൗഷാദ് മാവൂര്‍, നവാസ് മാവൂര്‍, ഇബ്രാഹിം പനങ്ങോടന്‍, വാസ് മൊയ്ദീന്‍ കൂളിമാട്, ഷറഫുദ്ദീന്‍, അഫ്താബ്, റാഫി അബു സുല്‍ത്താന്‍, നിപുന്‍ തെങ്ങിലകടവ്, സിലു ജൂബാര, അഞ്ജു ദീപക്, ഷന സഹല്‍, ജംഷിദ ഷമീര്‍, ഫാത്തിമ സുഹ്‌റ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss