|    Feb 18 Sun, 2018 1:22 am
FLASH NEWS

മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം: പ്രതിഷേധ കൂട്ടായ്മ 11ന്‌

Published : 8th February 2018 | Posted By: kasim kzm

മൊഗ്രാല്‍: കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമിയുടെ ഉപകേന്ദ്രം മൊഗ്രാലിനെ തഴഞ്ഞു നാദാപുരത്ത് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 11ന് രാവിലെ 10ന് മൊഗ്രാല്‍ ടൗണില്‍ നാട്ടുകാരുടെയും കലാകാരന്‍മാരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ ഫ്രണ്ട്‌സ് ക്ലബ്ബ് യോഗം തീരുമാനിച്ചു. ഇശല്‍ ഗ്രാമമെന്നറിയപ്പെടുന്ന മൊഗ്രാലിന്റെ കാവ്യ സംസ്‌കാരത്തിന് കേരള സര്‍ക്കാറിന്റെ ഉപഹാരമായാണ് 2009ല്‍ മൊഗ്രാല്‍ മാപ്പിള കലാപഠന ഗവേഷണ കേന്ദ്രം അനുവദിച്ചത്. മൊഗ്രാലിലെ മാപ്പിള കലാകരന്‍മാരെയും നാട്ടുകാരെയും അവഗണിച്ച് മാറി മാറി വന്ന സര്‍ക്കാറുകള്‍ രാഷ്ട്രീയക്കാരെ കമ്മിറ്റിയില്‍ തിരുകി കയറ്റി ഗവേഷണ കേന്ദ്രത്തെ നോക്ക് കുത്തിയാക്കി മാറ്റി.  കെ വി അഷ്‌റഫ്, എം എ മൂസ, എം പി എ ഖാദര്‍, എം എസ് അബ്ദുല്ല, പി എസ് സിദ്ദിഖ്, ടി എ ജലാല്‍, എം എസ് അഷ്‌റഫ് തുടങ്ങിയവര്‍, സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss