|    May 29 Mon, 2017 3:11 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മാപ്പിളപ്പാട്ട് ഷോ ടിക്കറ്റ് റിലീസ് ചെയ്തു

Published : 29th December 2015 | Posted By: SMR

ദോഹ: പ്രമുഖ മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂര്‍ ശരീഫും രഹ്‌നയും നയിക്കുന്ന മാപ്പിളപ്പാട്ട് ഷോ അസര്‍മുല്ല 3 യുടെ ടിക്കറ്റ് പ്രകാശനം ചെയ്തു. ജനുവരി 8ന് അല്‍ അറബ് വോളിബോള്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയുടെ ടിക്കറ്റ് വിതരണ ഉദ്ഘാടനം ക്വാളിറ്റി റീട്ടെയില്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അബൂനവാസ് പാസ്‌പോര്‍ട്ട് ഇലക്ട്രോണിക്‌സ് റീജ്യനല്‍ മാനേജര്‍ രാഗേഷ് മഠത്തിലിന് നല്‍കി നിര്‍വഹിച്ചു. സ്‌പോണ്‍സര്‍മാരായ സ്പീഡ്‌ലൈന്‍ പ്രിന്റിങ് പ്രസ് മാനേജിങ് ഡയറക്ടര്‍ ഉസ്മാന്‍ കല്ലന്‍, ബ്രാഡ്മ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഹാഫിസ്, പ്രോഗ്രാം ഡയറക്ടര്‍ സക്കരിയ്യ സലാഹുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
100, 75, 50, 25 റിയാല്‍ നിരക്കിലുള്ള ടിക്കറ്റുകള്‍ ഇന്നു മുതല്‍ ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ്, സൗദിയ ഹൈപ്പര്‍മാര്‍ക്കറ്റ്, അല്‍ റവാബി ഹൈപ്പര്‍മാര്‍ക്കറ്റ്, ഗ്രാന്റ് മാര്‍ട്ട്, സ്‌മൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, അല്‍സമാന്‍ എക്‌സ്‌ചേഞ്ച്, സിറ്റി എക്‌സ്‌ചേഞ്ച്, ഹോട്ട് ചിക്കന്‍, റൊട്ടാന റസ്‌റ്റോറന്റ്, എംആര്‍എ റസ്‌റ്റോറന്റ്, ഇന്ത്യന്‍ കോഫി ഹൗസ്, കറി ഹൗസ് റസ്റ്റോറന്റ്(ഏഷ്യന്‍ ടൗണിലെ സിനിമ 2ന് സമീപം) എന്നിവിടങ്ങളില്‍ ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day