|    Dec 12 Wed, 2018 7:58 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മാപ്പിളപ്പാട്ട് രചനാ ശില്‍പശാല 24ന്

Published : 15th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഗാന്ധിജിയുടെ 150ാം ജന്മദിനാനുസ്മരണം ആഘോഷിക്കുന്ന 2020 ഒക്‌ടോബര്‍ രണ്ടു വരെയുള്ള രണ്ടു വര്‍ഷ കാലയളവില്‍ മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമി ഗാന്ധിജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ഇതിവൃത്തമാക്കി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാനതലത്തില്‍ മാപ്പിളപ്പാട്ട് രചനാ മല്‍സരം, മാപ്പിളപ്പാട്ടിന്റെ ഇശലില്‍ തയ്യാറാക്കപ്പെട്ട മതമൈത്രി ദേശഭക്തിഗാനങ്ങളുടെ ആലാപന മല്‍സരം, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍, ഗാന്ധിജിയെക്കുറിച്ചുള്ള സിനിമകളുടെയും ഹ്രസ്വചിത്രങ്ങളുടെയും പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മാപ്പിളപ്പാട്ട് രചനാശില്‍പശാല 24ന് അക്കാദമിയില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വിലാസം 22നകം സെക്രട്ടറി, മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം ജില്ല, പിന്‍ – 673638 എന്ന വിലാസത്തിലോ, 0483-2711432 എന്ന ഫോണ്‍ നമ്പറിലോ 9207173451 എന്ന വാട്ട്ആപ്പ് നമ്പരിലോ അറിയിക്കണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss