|    Jan 24 Tue, 2017 8:55 pm
FLASH NEWS

മാപ്പിളപ്പാട്ട്  ഗായകന്‍ രണ്ടത്താണി ഹംസ അന്തരിച്ചു

Published : 3rd December 2015 | Posted By: SMR

കോട്ടക്കല്‍: മാപ്പിളപ്പാട്ടുഗായകന്‍ പൂക്കിപ്പറമ്പ് വാളക്കുളം സ്വദേശി തൈവളപ്പില്‍ ഹംസ(രണ്ടത്താണി ഹംസ-60) അന്തരിച്ചു. മാറാക്കര സ്വദേശി തൈവളപ്പില്‍ മുഹമ്മദ്-കുഞ്ഞിപ്പാത്തു എന്നിവരുടെ മകനാണ്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആഴ്ചകളായി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ശ്വാസതടസ്സത്തെ തുടര്‍ന്ന് ചങ്കുവെട്ടി സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കി ലും പുലര്‍ച്ചെ രണ്ടോടെ മരിക്കുകയായിരുന്നു. ഒരു കാലത്ത് ദര്‍ഗകളിലും കല്യാണാഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്തതായിരുന്നു രണ്ടത്താണി ഹംസയുടെ പാട്ടുകള്‍. ഇദ്ദേഹത്തിന്റെ പാട്ടുകളിലെ മുഖ്യപ്രമേയം മരണമായിരുന്നു.
സൈനബ, ഖദീജ എന്നിവര്‍ ഭാര്യമാരാണ്. കബീര്‍, ബഷീര്‍, അസ്‌കര്‍(ഗായകന്‍), ജാബിര്‍, അമീര്‍, കരീം, ഖാസിം, ലത്തീഫ്, സമീര്‍, നൂറുദ്ദീന്‍, അസ്മാബി, ഫൈറൂസ, നഫീസ, ആയിശാബി, സീനത്ത് എന്നിവരാണ് മക്കള്‍. മരുമക്കള്‍: അബ്ദുന്നാസര്‍, മുജീബ് (ഇരുവരും സൗദി), സൈതലവി, റഹീം, നാസര്‍. മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വാളക്കുളം കുണ്ടുകുളം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ രാവിലെ 11നു ഖബറടക്കി. സംഗീതരംഗത്തെ നിരവധി പ്രമുഖര്‍ സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 144 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക