|    Mar 23 Thu, 2017 11:54 pm
FLASH NEWS

മാപ്പിളപ്പാട്ടുകള്‍ ബഹുസ്വരതയോട് ചേര്‍ന്നുനില്‍ക്കുന്നു: എം ജി എസ്

Published : 30th July 2016 | Posted By: SMR

കോഴിക്കോട്: ഇന്ത്യയിലെ ബഹുസ്വര സംസ്‌കാരത്തോട് ചേര്‍ന്നു നില്‍ക്കുന്നവയാണ് മാപ്പിളപ്പാട്ടുകളെന്ന് പ്രശസ്ത ചരിത്രകാരന്‍ എം ജി എസ് നാരായണന്‍. സാധാരണക്കാരനു സുഗമമായി മനസിലാക്കാന്‍ കഴിയുമെന്നതാണ് അതിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച മോയിന്‍കുട്ടി വൈദ്യരുടെ സമ്പൂര്‍ണ കൃതികളുടെ രണ്ടാം പതിപ്പിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രവീന്ദ്രനാഥ ടാഗൂറിനെയും മോയിന്‍കുട്ടി വൈദ്യരെയുമെല്ലാം പാശ്ചാത്യര്‍ തിരിച്ചറിയുകയും പരിചയപ്പെടുകയും ചെയ്തശേഷമാണ് നാം അവരെ പഠിക്കാനും മനസിലാക്കാനും തുടങ്ങിയത്.  മോയിന്‍കുട്ടി വൈദ്യരെപ്പോലുള്ള ഒരു മഹാകവിയുടെ സമ്പൂര്‍ണ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ ഏറെ  വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. മോയിന്‍കുട്ടി വൈദ്യരുടെ സമ്പൂര്‍ണ കൃതികള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഡോ. എം ജി എസ് നാരായണനു നല്‍കി പ്രകാശനം ചെയ്തു. അബൂബക്കര്‍ വടകര ഗ്രന്ഥം പരിചയപ്പെടുത്തി. വൈദ്യരുടെ തിരഞ്ഞെടുത്ത 50 ഇശലുകളുടെ സിഡി പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഡോ. എം കെ മുനീര്‍ എംഎല്‍എയ്ക്കു നല്‍കി നിര്‍വഹിച്ചു.
മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ സി പി സൈതലവി അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, മാപ്പിള കലാ അക്കാദമി സെക്രട്ടറി ആസാദ് വണ്ടൂര്‍, വൈസ് ചെയര്‍മാന്‍ എ കെ അബ്ദുര്‍ റഹ്മാന്‍, റസാഖ് പയമ്പോട്ട്, അശ്‌റഫ് മടാന്‍, നൗഷാദ് അരീക്കോട്, കെ വി അബൂട്ടി സംസാരിച്ചു.

(Visited 38 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക