|    Feb 24 Sat, 2018 12:00 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മാപ്പിളപ്പാട്ടിനോട് കടുത്ത അവഗണന

Published : 18th January 2017 | Posted By: fsq

 

കണ്ണൂര്‍: മാപ്പിളകലകളുടെ ഇശല്‍പ്പെരുമ നിറഞ്ഞ കണ്ണൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം എത്തിയപ്പോള്‍ മാപ്പിളപ്പാട്ടിനോട് കടുത്ത അവഗണന. ഇതിനെതിരേ മാപ്പിള കലാപ്രേമികളും മാപ്പിളപ്പാട്ട് രചയിതാക്കളും പരാതി നല്‍കി. ആവശ്യത്തിനു മൈക്ക് നല്‍കാത്ത വേദിയിലായിരുന്നു ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ മാപ്പിളപ്പാട്ട് മല്‍സരം നടന്നത്. ഇതിനിടെ മൈക്ക് ഓഫായത് മല്‍സരം അലങ്കോലപ്പെടാന്‍ ഇടയാക്കി. മാപ്പിളപ്പാട്ട് മല്‍സരങ്ങളോട് സംഘാടകര്‍ അവഗണന കാണിച്ചെന്നാണു പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവായ ഒ എം കരുവാരക്കുണ്ടിന്റെ ആരോപണം. കമാല്‍ റഫീഖ്, ഫൈസല്‍ കന്മന, അബ്ദുല്‍ സത്താര്‍ ആലപ്പുഴ, ബദറുദ്ദീന്‍ എന്നിവര്‍ ബന്ധപ്പെട്ടവര്‍ക്കു പരാതി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss