|    Jan 17 Tue, 2017 3:27 am
FLASH NEWS

മാപ്പില്‍ ഫലസ്തീന്‍ നീക്കം ചെയ്യപ്പെട്ടതിന് വിശദീകരണവുമായി ഗൂഗിള്‍

Published : 10th August 2016 | Posted By: mi.ptk

ഗൂഗിള്‍ മാപ്പില്‍ നിന്നും ഫലസ്തീന്‍ നീക്കം ചെയ്തതിനെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി ഗൂഗിള്‍. മാപ്പില്‍ ഇതുവരെ ഫലസ്തീന്‍ എന്ന് രേഖപ്പെടുത്തിയിരുന്നില്ലെന്ന് ഗൂഗിള്‍ പറഞ്ഞു. വെസ്റ്റ് ബാങ്ക്, ഗസ എന്നിവ  ഫലസ്തീന്‍ അധീനതയിലുള്ള പ്രദേശമായി കുത്തുകളിട്ട് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ മാപ്പില്‍ നിന്നും വെസ്റ്റ് ബാങ്ക്, ഗസ എന്നിവ നീക്കം ചെയ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പിശക് പരിശോധിക്കാന്‍ ശ്രമിക്കുകയാണെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 613 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക