|    Nov 21 Wed, 2018 10:11 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മാപ്പപേക്ഷ സ്വീകരിച്ചു; ഇംറാന്‍ ഖാന്റെ സത്യപ്രതിജ്ഞ 18ന്

Published : 11th August 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച കേസില്‍, പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് (പിടിഐ) ചെയര്‍മാനും നിയുക്ത പ്രധാനമന്ത്രിയുമായ ഇംറാന്‍ ഖാന്റെ നിരുപാധിക മാപ്പപേക്ഷ പാക് തിരഞ്ഞെടുപ്പു കമ്മീഷന്‍ സ്വീകരിച്ചു. മാപ്പപേക്ഷ കമ്മീഷന്‍ സ്വീകരിച്ച സാഹചര്യത്തില്‍ ഇംറാന്‍ ഖാന്‍ 18നു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നു പിടിഐ അറിയിച്ചു.
ജൂലൈ 25നു നടന്ന തിരഞ്ഞെടുപ്പില്‍ ഖാന്‍ ബാലറ്റ് പേപ്പര്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചെന്നാണു കേസ്. താന്‍ ബാലറ്റ് പേപ്പര്‍ മനപ്പൂര്‍വം മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നില്ലെന്നും പോളിങ് ബൂത്തിലെ തിരക്കു കാരണം സംഭവിച്ചുപോയതാണെന്നും ഇംറാന്‍ ഖാന്‍ മാപ്പപേക്ഷയില്‍ വ്യക്തമാക്കി. പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ പിടിഐ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇംറാന്‍ ഖാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പാര്‍ട്ടി നേരത്തെ അറിയിച്ചിരുന്നത്്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss