|    Oct 18 Thu, 2018 11:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മാന്‍ഹോളില്‍ വീണു ഡോക്ടര്‍മരിച്ച സംഭവം : നാലുപേര്‍ അറസ്റ്റില്‍

Published : 19th September 2017 | Posted By: fsq

 

മുംബൈ:  തെരുവിലെ മാന്‍ഹോളില്‍ വീണ് പ്രശസ്ത ഡോക്ടര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ബോംബെ ആശുപത്രിയിലെ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ. ദീപക് അമരപുര്‍കാര്‍ ആണ് ആഗസ്ത് 29ന് മരിച്ചത്. സിദ്ദേഷ് ഭല്‍സേകര്‍, രാകേഷ് കദം, നിലേഷ് കദം, ദിനേശ് പവാര്‍ എന്നിവരെയാണു മധ്യ മുംബൈയിലെ ദാദര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പരള്‍ മേഖലയിലെ ചൗള്‍ നിവാസികളാണ്. മാന്‍ഹോളില്‍ തുറന്നത് ഇവരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കനത്ത മഴയില്‍ തങ്ങളുടെ വീടുകളില്‍ കയറിയ വെള്ളം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇവര്‍ മാന്‍ഹോളില്‍ തുറന്നതെന്നു പോലിസ് പറഞ്ഞു. ഗതാഗതസ്തംഭനത്തില്‍ കുടുങ്ങിയ തന്റെ കാറില്‍ നിന്നിറങ്ങി വീട്ടിലേക്കു നടന്നുപോവുമ്പോഴാണ് ഡോക്ടര്‍ മാന്‍ഹോളില്‍ വീണത്. രണ്ടു ദിവസത്തിനു ശേഷം മധ്യ മുംബൈയിലെ വര്‍ളി മേഖലയില്‍ നിന്നാണ് അമരപുര്‍കറുടെ മൃതദേഹം കണ്ടെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss