|    Jun 23 Sat, 2018 4:33 am
FLASH NEWS
Home   >  National   >  

മാന്‍ഹാട്ടനില്‍ പാകിസ്താനെതിരേ യുഎസില്‍ നിന്ന് ഹിന്ദു തീവ്രവാദി: പ്രിയങ്കയുടെ ക്വാണ്‍ടിക്കോയിലെ രംഗങ്ങള്‍ വിവാദത്തില്‍; ചാനല്‍ മാപ്പ് പറഞ്ഞു

Published : 9th June 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ഇന്ത്യന്‍ നടി പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന യുഎസ് ടെലിവിഷന്‍ സീരിയലിലെ രംഗങ്ങളില്‍ പാകിസ്താനെതിരേ യുഎസില്‍ നിന്ന് ഹിന്ദു തീവ്രവാദികള്‍ ആണവായുധ ആക്രമണം നടത്താന്‍ പദ്ധതിയിടുന്ന രംഗങ്ങള്‍. സംഭവം വിവാദമായതോടെ എബിസി ചാനല്‍ മാപ്പ് പറഞ്ഞു. ക്വാണ്‍ടിക്കോയെന്ന് പരിപാടിയിലാണ് ഈ രംഗങ്ങള്‍ വന്നത്. എഫ്ബിഐ ഏജന്റിന്റെ കഥാപാത്രമായ പ്രിയങ്ക ചോപ്രയാണ് ഈ പദ്ധതിയിടുന്നത്.

രംഗങ്ങള്‍ ഇന്നലെ മുതല്‍ ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ ചര്‍ച്ചയ്ക്ക് വഴി വച്ചിരുന്നു.തുടര്‍ന്നാണ് ചാനല്‍ മാപ്പുമായി രംഗത്തെത്തിയിത്.ന്യൂയോര്‍ക്ക് നഗരത്തില്‍ വച്ച് ഇന്ത്യപാക് ഉച്ചകോടി നടക്കാനിരിക്കെയാണ് ക്വാണ്‍ടിക്കോയുടെ പുതിയ എപ്പിസോഡ് വിവാദമുയര്‍ത്തിയത്.ജൂണ്‍ 1നായിരുന്നു വിവാദമായിത്തീര്‍ന്ന എപ്പിസോഡിന്റെ സംപ്രേഷണം.  ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ ഏറ്റെടുക്കുന്നതോടെ കാഴ്ചക്കാരുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയിലാണിത് ചെയ്തതെന്ന് ഇക്കൂട്ടര്‍ വിമര്‍ശിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss