|    Jan 20 Fri, 2017 7:17 am
FLASH NEWS

മാന്‍ബിജില്‍ 2000ഓളം ബന്ദികള്‍ മോചിതരായി

Published : 14th August 2016 | Posted By: SMR

ദമസകസ്: വടക്കന്‍ സിറിയന്‍ നഗരമായ മാന്‍ബിജ് ഐഎസില്‍ നിന്നു മോചിപ്പിക്കപ്പെട്ടതോടെ പ്രദേശവാസികള്‍ സ്വാതന്ത്ര്യം ആഘോഷമാക്കി. ഐഎസ് ഭരണം തുടങ്ങി രണ്ടു വര്‍ഷത്തോളമായി തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട അടിസ്ഥാന അവകാശങ്ങള്‍ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണവര്‍.
തുര്‍ക്കി അതിര്‍ത്തിയോടു ചേര്‍ന്ന മാന്‍ബിജില്‍ നിന്നും 73 ദിവസം നീണ്ട ദൗത്യത്തിനൊടുവില്‍ യുഎസ് പിന്തുണയുള്ള കുര്‍ദ്, അറബ് സഖ്യസേനയാണ് മോചിപ്പിച്ചത്. ബന്ദികളാക്കിയ 2000ഓളം പേരെ മോചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കര്‍ശനനിയമങ്ങള്‍ ഐഎസ് ബന്ദികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതായി മോചിപ്പിക്കപ്പെട്ടവര്‍ പറയുന്നു. കഴിഞ്ഞആഴ്ചയാണ് ഐഎസിനെ മേഖലയില്‍ നിന്നു തുരത്തിയത്. അപ്പോഴും ചെറിയ തോതില്‍ ഐഎസ് സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നഗരം പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് സഖ്യസേന അറിയിച്ചു. എത്രത്തോളം ഐഎസ് പ്രവര്‍ത്തകര്‍ മേഖലയില്‍ നിന്നു പലായനം ചെയ്‌തെന്നു വ്യക്തമല്ല.
മോചിപ്പിക്കപ്പെട്ട പുരുഷന്‍മാര്‍ ഐഎസിന്റെ കര്‍ശന നിര്‍ദേശത്തില്‍ നീട്ടിവളര്‍ത്തിയ താടി മുറിച്ചും സ്ത്രീകള്‍ നിഖാബ് മാറ്റി മുഖം പ്രദര്‍ശിപ്പിച്ചുമാണ് ആഘോഷത്തില്‍ പങ്കെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക