|    Jan 17 Tue, 2017 8:35 pm
FLASH NEWS

മാന്യമായ ആതിഥേയത്വത്തിനു മുന്നില്‍ പരാതികളും പരിഭവങ്ങളും ട്രാക്കിനു പുറത്ത്

Published : 9th December 2015 | Posted By: SMR

ടിപി ജലാല്‍

കോഴിക്കോട്: 59-ാമത് സംസ്ഥാന സ്‌കുള്‍ കായികമേള കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ പരി—സമാപ്തി കുറിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്നും രാജ്യത്തിന്റെ കുതിപ്പിനൊപ്പം ചേരാന്‍ കെല്‍പുള്ള ഭാവി കൗമാര കായിക താരങ്ങളാണ് മേളക്ക് കൊഴുപ്പേകിയത്. 1994ന് ശേഷം ആദ്യമായി പ്രതിഭകളുടെ ശക്തിതെളിയിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് കോഴിക്കോട് വേദിയായപ്പോള്‍ നടത്തിപ്പിലെ വരും വരായ്മകള്‍ പുകഞ്ഞാലോചിക്കുകയായിരുന്നു ജില്ലക്കാര്‍. ഈ ആശങ്കകളെല്ലാം തങ്ങളുടെ മാന്യമായ ആതിഥേയത്വത്തിനു മുന്നില്‍ അലിഞ്ഞു പോവുകയായിരുന്നു.

എല്ലാം മുറപോലെ നടന്നു
മലപ്പുറം ജില്ല ആതിഥേയത്വം വഹിക്കുമെന്ന ശ്രുതിക്കിടയിലാണ് സാമൂതിരി നാട് ഏറ്റെടുക്കുന്നത്. തുടക്കത്തില്‍ എതൊരു സംഘാടകര്‍ക്കും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് നാലു ദിവസത്തെ മേളയിലും കാണാനിടയായത്. ഗ്രൗണ്ടിന്റെ ഓരോ മുക്കിലും മൂലയിലും സദാ ജാഗരൂഗരായി നില്‍ക്കുന്ന ഒഫീഷ്യല്‍സിനെ പ്രവര്‍ത്തന സജ്ജരാക്കുന്നതില്‍ സംഘാടകര്‍ക്ക് പ്രത്യേകിച്ച് റോളില്ലെങ്കിലും അവരുടെ ഓരോ പ്രവര്‍ത്തികളും നേരാം വണ്ണം നിറഞ്ഞു നി ന്നു. പോലീസിന് പ്രത്യേകിച്ചൊ ന്നും ചെയ്യേണ്ടി വന്നിട്ടില്ല. പരാതികളും പരിഭവങ്ങളും ട്രാക്കിന് വെളിയില്‍ വെച്ച് തന്നെ പരിഹരിക്കപ്പെട്ടിരുന്നു. ഉഷാസ്‌കുളുമായുണ്ടായ പ്രശ്‌നം അവര്‍ തന്നെ പരിഹരിച്ചതോടെ സംഘാടനത്തെ ബാധിച്ചില്ല. നുറുങ്ങു പ്രശ്‌നങ്ങളൊന്നും ആരും ഊതി വീര്‍പ്പിച്ചില്ല. പ്രശ്‌നങ്ങള്‍ സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റോടെ കാണേണ്ടി വന്നതിനാല്‍ ആരും ആര്‍ക്കും പാരയായില്ല. ഒരു സംഘാടകനും താന്‍ പോരിമ നടിക്കാനുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെയാവണം നാലു ദിവസത്തെ ദൈനം ദിന കാര്യങ്ങളെല്ലാം മുറ പോലെ നടന്നത്. ആരെയും നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കേണ്ട അവസ്ഥയുണ്ടായിട്ടില്ല. ഒഴിഞ്ഞ കുപ്പികള്‍ പെറുക്കിയെടുക്കുന്ന ജോലിക്കാരന്‍ പോ ലും ചാക്കുമായി കറങ്ങി നടക്കു—ന്നത് പോലും ആര്‍ക്കും അസ്വസ്തയുളവാക്കിയില്ല. 21 വര്‍ഷത്തിനു ശേഷമെത്തിയ മേള നാടിനൊപ്പമുള്ള ആഘോഷത്തില്‍ ചേരുകയായിരുന്നു.

പ്രശ്‌നങ്ങള്‍ ആതിഥേയത്വത്തിനു മുന്നില്‍ മുട്ടുമടക്കി

പ്രധാനമായും ആദ്യ ദിവസമുണ്ടായ വാഹന അസൗകര്യമാണ് പ്രശ്‌നങ്ങളില്‍ വലുത്. ഈ പ്രശ്‌നം പിന്നീടുണ്ടായിട്ടില്ലെങ്കിലും പൂര്‍ണമായും പരിഹരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കായിട്ടില്ലെന്നത് വസ്തുതയാണ്. അത്‌ലറ്റുകള്‍ക്കുള്ള താമസ സ്ഥലങ്ങളിലും സൗകര്യക്കുറവുകളുണ്ടായിട്ടുണ്ട്. വെള്ളം, സുരക്ഷ തുടങ്ങിയ പ്രശ്‌നങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്. ചികിത്സാ രംഗത്തും അല്ലറചില്ലറ പരാതികളും ഉയര്‍ന്നുവെങ്കിലും ഗ്രൗണ്ടിലെ ഒഫീഷ്യലുകളുടെ പ്രാഥമിക ചികിത്സയും ഇടപെടലുകളും പ്രശ്‌നങ്ങളുടെ ഗാംഭീര്യം കുറച്ചിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്കിടയില്‍ നിന്നും തലയുയര്‍ത്തി നില്‍ക്കാന്‍ ജില്ലയുടെ മികച്ച ആതിഥേയത്വം തന്നെയാണ് പ്രധാന സ്റ്റാമിനയായത്. കെ.എസ്.ടി. എ നേതൃത്വം നല്‍കിയ ഭക്ഷണ വിരുന്ന് ഇതിന് കരുത്തേകി. ഒരേ സമയം 400 പേ ര്‍ക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയത് മുന്‍ ജില്ലാ മീറ്റുകളില്‍ നിന്നും വേറിട്ട അനുഭവമായി. അത്‌ലറ്റുകളുടെയോ മറ്റുള്ളവരുടെ യോ തിരക്കുകള്‍ ഹാളില്‍ പ്രകടമായിരുന്നില്ല. ഓരോ മിനിറ്റുകള്‍ ക്കിടയിലും അനൗണ്‍സ്‌മെന്റിലൂടെയുള്ള മാന്യമായ പെരുമാറ്റവും നിയന്ത്രണവും മുന്നില്‍ നിന്നു നയിച്ചു.
സ്‌കുളുകളും ക്ലബുകളും നാട്ടുകാരും ഒരുമിക്കുന്നതിന് മേള സാക്ഷിയായി. ഇതിനു ള്ള കാരണം മറ്റൊന്നുമല്ല. മികച്ച ആതിഥേയത്വ പ്രവര്‍ത്തനം കാഴ്ചവെച്ചത് തന്നെ. കാ ലങ്ങള്‍ കഴിഞ്ഞിട്ടും ലോകത്തിനു തന്നെ മാന്യത നിറഞ്ഞ കോഴിക്കോട് ജില്ലയുടെ നി റഞ്ഞ മനസ്സിന് കോട്ടം തട്ടിയിട്ടില്ലെന്നു വേണം കരുതാന്‍. മേളകള്‍ വരും പോവും അതിനൊക്കെ പുറമെ മാന്യത നിറഞ്ഞ മനസ്സ് എന്നും നില നില്‍ക്കണമെന്നതാവാം ഈ നാടിന്റെ ശബ്ദം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക