|    Dec 15 Fri, 2017 3:55 pm
FLASH NEWS

മാന്നാറില്‍ വീണ്ടും റെയ്ഡ്; പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു

Published : 31st October 2017 | Posted By: fsq

 

മാന്നാര്‍: മാന്നാര്‍ ബുധനൂര്‍ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ ഹോട്ടലുകള്‍ ബേക്കറികള്‍ തട്ടുകടകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. ഭക്ഷ്യ എണ്ണ, പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍, ശീതള പാനീയങ്ങള്‍, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, കളറുകള്‍, പഴവര്‍ഗങ്ങള്‍, കാലാവധി കഴിഞ്ഞ ഭക്ഷണ പായ്ക്കറ്റുകള്‍, മീന്‍ തുടങ്ങിയവ കണ്ടെടുത്തു.തുടര്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള മേല്‍നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്നും അറിയിച്ചു.ബുധനൂര്‍, മുട്ടേല്‍,സ്‌കൂള്‍ പരിസരങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് ആയിരം രൂപ പിഴ ഈടാക്കി. മാന്നാറിലെ പകുതിയോളം ഹോട്ടലുകള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതാണെന്ന് ഡിഎംഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക