|    Oct 18 Thu, 2018 10:38 am
FLASH NEWS

മാന്നാര്‍ ഗ്രാമപ്പഞ്ചായത്തിലെ റോഡുകളില്‍ തെരുവുനായ ശല്യം രൂക്ഷം

Published : 16th September 2017 | Posted By: fsq

 

മാന്നാര്‍: മാന്നാര്‍ ഗ്രാമപ്പഞ്ചായത്തിലെ റോഡുകള്‍ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി. രാപകല്‍ ഭേദമന്യേ നായ്ക്കളുടെ ശല്ല്യം കാരണം ഇതുവഴിയുള്ള സഞ്ചാരം ഭീതി ഉയര്‍ത്തുന്നതായിട്ടുണ്ട്്. തിരുവല്ല കായംകുളം സംസ്ഥാന പാതയില്‍ മാന്നാര്‍ സ്‌റ്റോര്‍മുക്ക്, പോലിസ് സ്‌റ്റേഷന്‍ വളപ്പ്, വൈദ്യുതി ഓഫിസ്് പരിസരം, നന്ത്യാട്ടുമുക്ക്, സബ് രജിസ്ട്രാര്‍ ഓഫിസ്, പഞ്ചായത്ത് ജങ്ഷന്‍, മില്‍ക്ക് ചില്ലിങ് പ്ലാന്റ്, ബസ് സ്റ്റാന്റ്, ടൗണിലെ വാട്ടര്‍ ടാങ്ക് പരിസരങ്ങള്‍, കോയിക്കല്‍ കാവ്, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, തുടങ്ങി എല്ലാ ഭാഗത്തും നായക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. ഹോട്ടല്‍, കോഴിക്കടകള്‍, ഇറച്ചി കടകള്‍,കാറ്ററിങ് യൂനിറ്റുകള്‍, തട്ടുകടകള്‍, വീട്ടുകാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ചാക്കുകളിലും മറ്റുമായി റോഡരികില്‍ നിക്ഷേപിക്കുന്നതാണ് നായ്്ക്കളുടെ ശല്യം വര്‍ധിക്കാന്‍ കാരണം. മാലിന്യ നിക്ഷേപം തടയാനുള്ള നടപടി  സ്വീകരിക്കാന്‍ ഗ്രാമപ്പഞ്ചായത്തും ആരോഗ്യ വകുപ്പും തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. കാല്‍നട യാത്രക്കാര്‍ക്കും  ഇരുചക്ര വാഹന യാത്രക്കാര്‍ക്കുമാണ് നായ്ക്കളുടെ ശല്യം കൂടുതലായും ബാധിക്കുന്നത്്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss