|    Jul 20 Fri, 2018 1:54 pm
FLASH NEWS
Home   >  News now   >  

മാന്ദ്യം സാങ്കേതികമല്ല, യാഥാര്‍ഥ്യം, രാജ്യത്തിന്റെ സാമ്പത്തിക നില പരുങ്ങലിലെന്ന് എസ്ബിഐ

Published : 20th September 2017 | Posted By: G.A.G

മുംബൈ: ഇന്ത്യയില്‍ സാമ്പത്തികമാന്ദ്യം യാഥാര്‍ത്ഥ്യമാണെന്നും സാമ്പത്തിക നില പരുങ്ങലിലാണെന്നും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെ ഗവേഷണ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സാമ്പത്തികനില ഭദ്രമാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ പാടെ തള്ളിക്കൊണ്ടാണ് എസ്ബിഐയുടെ ഗവേഷണറിപോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ മുതല്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇടിയുകയാണെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആഭ്യന്തര ഉല്‍പാദനത്തില്‍ സംഭവിച്ച ഇടിവ് സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്നുയരുന്ന ആശങ്കള്‍ ശരിവെക്കുകയാണ് എസ് ബിഐയുടെ റിപോര്‍ട്ട്. ആഭ്യന്തര ഉല്‍പാദനനിരക്ക് തുടര്‍ച്ചയായി ഇടിയുന്നത് വെറും സാങ്കേതികം മാത്രമാണെന്ന് കഴിഞ്ഞദിവസം ബിജെപി അധ്യക്ഷന്‍ അമിത്ഷാ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ആരംഭിച്ച മാന്ദ്യം നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാം പാദത്തിലും തുടര്‍ന്നത് സാങ്കേതികം മാത്രമോ ഹൃസ്വകാലത്തേക്ക് മാത്രമുള്ളതോ ക്ഷണികമോ അല്ലെന്നാണ് എസ് ബിഐയുടെ വിലയിരുത്തല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss