|    Aug 18 Sat, 2018 12:15 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മാന്ദ്യം നേരിടാന്‍ 50,000 കോടി

Published : 22nd September 2017 | Posted By: fsq

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യം നേരിടാന്‍ നടപ്പു സാമ്പത്തികവര്‍ഷം കേന്ദ്ര സര്‍ക്കാര്‍ 50,000 കോടി രൂപ ചെലവഴിക്കാനൊരുങ്ങുന്നു. രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. നടപ്പു സാമ്പത്തികവര്‍ഷം അവസാനിക്കുന്ന 2018 മാര്‍ച്ച് വരെയുള്ള കാലവധിയിലേക്കാണ് സാമ്പത്തിക ഉത്തേജന പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യന്‍ സാമ്പത്തികരംഗം മാന്ദ്യത്തിലേക്കു നീങ്ങുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ധനമന്ത്രാലയത്തിന്റെ പുതിയ നീക്കം. ഉത്തേജന പാക്കേജ് പ്രകാരം ഏതൊക്കെ മേഖലയിലാവും പണം ചെലവഴിക്കുക എന്ന കാര്യത്തില്‍ അന്തിമ ധാരണയിലെത്തിയിട്ടില്ല. ഗ്രാമീണ പാര്‍പ്പിടരംഗത്തും തൊഴിലവസരം വര്‍ധിപ്പിക്കുന്നതിനും പണം ചെലവഴിക്കുമെന്ന് കരുതപ്പെടുന്നു. ജൂണില്‍ അവസാനിച്ച പാദത്തില്‍ സാമ്പത്തികവളര്‍ച്ച കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 5.7ല്‍ എത്തിയിരുന്നു. 2018 മാര്‍ച്ച് വരെയുള്ള നടപ്പു സാമ്പത്തികവര്‍ഷത്തില്‍ സാമ്പത്തിക കമ്മി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 3.2 ശതമാനമാവുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍, 50,000 കോടി രൂപ ചെലവഴിക്കുന്നതിലൂടെ ഇത് 3.7 ശതമാനമാവുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാണിജ്യമന്ത്രി സുരേഷ് പ്രഭു, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ തുടങ്ങിയവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘവുമായി ധനമന്ത്രാലയം ചൊവ്വാഴ്ച നടത്തിയ അവലോകന യോഗത്തിലാണ് സാമ്പത്തിക പാക്കേജ് നടപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടായതെന്നാണ് റിപോര്‍ട്ട്. കൂടിക്കാഴ്ച നടത്തിയതായി ധനമന്ത്രിയും ശരിവയ്ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആലോചിച്ചശേഷം സാമ്പത്തിക നടപടികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss