|    Jan 18 Wed, 2017 1:44 pm
FLASH NEWS

മാന്ത്രികച്ചെപ്പ് തുറക്കാന്‍ മാരക്കാന

Published : 5th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ടിക്…ടിക്…ടിക്…ലോകം മുഴുവനുമുള്ള കായിക പ്രേമികളുടെ നെഞ്ചിടിപ്പിനു വേഗം കൂടുകയാണ്. റിയോയിലെ പ്രശസ്തമായ മാര ക്കാന സ്റ്റേഡിയത്തില്‍ ഇന്നു മാന്ത്രികച്ചെപ്പ് തുറക്കുന്നതോടെ ഒളിംപിക്‌സ് ഉല്‍സവത്തിന് കൊടിയേറും. എന്തൊക്കെ അദ്ഭുതങ്ങളാണ് ഇനിയുള്ള മൂന്നാഴ്ചയോളം റിയോ ലോകത്തിന് സമ്മാനിക്കുകയെന്നറിയാനുള്ള ആകാംക്ഷയിലാണ് കായികപ്രേമികള്‍.
നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒളിംപിക്‌സിന് ഇന്നു തുടക്കമാവുമ്പോള്‍ ലോകത്തിന്റെ കണ്ണും കാതും റിയോയിലേക്കാവും. അവിടെ പിറക്കുന്ന ഓരോ മെഡലുകളും റെക്കോഡുകളും ലോകത്തെ മുഴുവന്‍ ഹരം കൊള്ളിക്കും. നാലു വര്‍ഷത്തെ കഠിനാധ്വാനത്തിനുള്ള ഫലം കൊയ്യാനുറച്ചാണ് ഓ രോ അത്‌ലറ്റും റിയോയില്‍ മല്‍സരിക്കാനിറങ്ങുന്നത്. തങ്ങളുടെ കരിയറില്‍ ഇനി ഇതിനേക്കാ ള്‍ വലിയൊരു കായിക മാമാങ്കമില്ലെന്നതിനാല്‍ കൈമെയ് മറന്ന് ഇവര്‍ പോരാടുമെന്നുറപ്പ്.
ഉം മുണ്ടോ നോവോ അഥവാ ഒരു പുതിയ ലോകമെന്നതാണ് റിയോ ഒളിംപിക്‌സിന്റെ ആപ്തവാക്യം. 207 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 11,239 അത്‌ലറ്റുകള്‍ റിയോയില്‍ മണ്ണിലും വെള്ളത്തിലുമായി മെഡല്‍ മോഹിച്ചിറങ്ങും.
ബ്രസീലിലെ ലോക പ്രശസ്തമായ ക്രൈസ്റ്റ് ദി റിഡീമിര്‍ പ്രതിമയുടെ പശ്ചാത്തലത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന മാരക്കാന സ്റ്റേഡിയമാണ് ഉദ്ഘാടന, സമാപനച്ചടങ്ങുകള്‍ക്ക് ആതിഥേയത്വം വഹിക്കുക. എന്നാ ല്‍ ഇന്ത്യയിലെ കായിക പ്രേമികള്‍ക്ക് ഉദ്ഘാടനച്ചടങ്ങുകള്‍ക്കായി നാളെ (ശനി) പുലര്‍ച്ചെ 4.30 വരെ കാത്തിരിക്കേണ്ടിവരും.
മുന്‍ ഒളിംപിക്‌സുകളെപ്പോലെ റിയോ ഒളിംപിക്‌സിവും വിവാദങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ ഒളിംപിക്‌സ് വേദിയാവാനുള്ള നീക്കത്തിനെതിരേ ബ്രസീലില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
രാജ്യത്തെ രാഷ്ട്രീയ മാറ്റങ്ങ ളും ഒളിംപിക്‌സിന് മങ്ങലേല്‍പ്പിച്ചു. ലോകത്തെ മുഴുവന്‍ ഭീതിയാഴ് ത്തിയ സിക്ക വൈറസാണ് റിയോ ഒളിംപിക്‌സിനെ ഭീഷണിയിലാഴ്ത്തിയ മറ്റൊരു സംഭവം. ഭയം മൂലം ചില അത്‌ലറ്റുകള്‍ ഒളിംപിക്‌സില്‍ നിന്നു പിന്‍മാറുന്നതിനും ലോകം സാക്ഷിയായി.
ഒളിംപിക്‌സ് വേദികളുടെ നി ര്‍മാണം സംബന്ധിച്ചാണ് മറ്റൊരു ആശങ്കയുണ്ടായിരുന്നത്. എന്നാല്‍ വിവാദങ്ങളെല്ലാം ഇനി തിരശീലയ്ക്കു പിറകിലേക്ക്. ഇനി മുതല്‍ ഒരേ മനസ്സോടെ ഒരേ ആവേശത്തോടെ ഒളിംപിക്‌സിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് ബ്രസീലും ലോകവും.
അദ്ഭുതം തീര്‍ക്കാന്‍ അഭയാര്‍ഥി ടീം
റിയോ ഒളിംപിക്‌സിലെ ഏറ്റവും വലിയ അദ്ഭുതം അഭയാര്‍ഥി ടീമാണ്. ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അഭയാര്‍ഥികളെ മാത്രം ഉള്‍പ്പെടുത്തി ഒരു ടീം മല്‍സരിക്കാനിറങ്ങുന്നത്.
ഈ വര്‍ഷം മാര്‍ച്ചിലാണ് അഭയാര്‍ഥികള്‍ക്കു മാത്രമായി റെഫ്യൂജി ഒളിംപിക്‌സ് അത്‌ലറ്റ്‌സ് (ആര്‍ഒഎ) എന്ന പുതിയ ആശയത്തിന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അംഗീകാരം നല്‍കിയ ത്. പ്രത്യേക ഒളിംപിക് പതാകയ്ക്കു കീഴിലായിരിക്കും ഇവര്‍ അണിനിരക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നായി ഏകദേശം 43 പേരാണ് അഭയാര്‍ഥി ടീമിനായി പോരാട്ടത്തിനിറങ്ങുന്നത്.
ഗോള്‍ഫിന്റെ തിരിച്ചുവരവ്
ഒരു നൂറ്റാണ്ടിനു മുമ്പ് ഒളിംപിക്‌സില്‍ നിന്നു തഴയപ്പെട്ട ഗോള്‍ഫിന്റെ തിരിച്ചുവരവ് കൂടിയാണ് റിയോ ഒളിംപിക്‌സ്. 1904ലെ ഒളിംപിക്‌സിനു ശേഷം ഗോള്‍ഫിനെ മല്‍സര ഇനമായി ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
പുരുഷ, വനിതാ വിഭാഗങ്ങളിലായി രണ്ടിനങ്ങളിലാണ് ഗോള്‍ഫ് മല്‍സരങ്ങള്‍ നടക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക