|    Oct 21 Sat, 2017 11:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാനേജ്‌മെന്റ് പ്രതിനിധികളെ മുഖ്യമന്ത്രി വിരട്ടി: ചെന്നിത്തല

Published : 6th October 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മാനേജുമെന്റുകളുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നട്ടാല്‍ കുരുക്കാത്ത നുണപറഞ്ഞതിന് മുഖ്യമന്ത്രിക്ക് അവാര്‍ഡ് നല്‍കണം. ഫീസ് കുറയ്ക്കരുതെന്ന് എകെജി സെന്ററില്‍നിന്നും ഫോണിലൂടെ മാനേജ്‌മെന്റുകളോട് നിര്‍ദേശിച്ചതായും പ്രതിപക്ഷനേതാക്കളായ ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ് എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.
ഫീസിളവ് നല്‍കാമെന്ന് സ്വാശ്രയ മാനേജ്‌മെന്റ് പ്രതിനിധി ഡോ. ഫസല്‍ ഗഫൂറാണ് മാധ്യമങ്ങളിലൂടെ പറഞ്ഞത്. വര്‍ധിപ്പിച്ച രണ്ടരലക്ഷം രൂപയില്‍ 40,000 രൂപവരെ ഇളവുനല്‍കിയാലും മാനേജുമെന്റുകള്‍ക്ക് നഷ്ടമില്ലെന്നും മറ്റു മാനേജുമെന്റുകള്‍ക്ക് ഇതേ നിലപാട് സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
മാനേജ്‌മെന്റ് ഫീസ് കുറച്ചാല്‍ സര്‍ക്കാരിന് പ്രശ്‌നമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍, ഫീസ് കുറയ്ക്കണമെന്ന് അവരോട് താനായിട്ട് ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാണ് ചര്‍ച്ചയ്ക്ക് മാനേജുമെന്റ് പ്രതിനിധികളെ വിളിപ്പിച്ചത്. എന്നാല്‍, ചര്‍ച്ചയ്ക്ക് ചെന്ന പ്രതിനിധികളെ മുഖ്യമന്ത്രി വിരട്ടുകയായിരുന്നു.ആരോഗ്യമന്ത്രിയോടും ആരോഗ്യസെക്രട്ടറിയോടും പരുഷമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. 30 പേര്‍ക്കുമുന്നിലാണ് ഇത് സംഭവിച്ചത്. ഇത് കെട്ടുകഥയാണോ എന്ന് അവരോട് ചോദിച്ചാല്‍ അറിയാനാവുമെന്നും ചെന്നിത്തല പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക