|    Jul 17 Tue, 2018 7:26 pm
FLASH NEWS

മാനേജ്‌മെന്റുകളുടെ ഭീഷണിക്ക് പിന്നില്‍ കോടതി നിര്‍ദേശം നടപ്പില്‍വരുമെന്ന ഭീതി: യുഎന്‍എ

Published : 25th September 2017 | Posted By: fsq

 

തൃശൂര്‍: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ മേഖലയ്ക്ക് തുല്യമായ വേതനം നിശ്ചയിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പില്‍ വരുമെന്ന ഭീതിയാണ് മാനേജ്‌മെന്റുകളുടെ ഭീഷണിക്ക് പിന്നിലെന്ന് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷ. തിരുവല്ലയില്‍ നിന്ന് തനിക്ക് വന്ന വധഭീഷണിയെ കുറിച്ചായിരുന്നു തൃശൂരിലെ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രികളിലെ യുഎന്‍എ യൂണിറ്റുകളുടെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രതികരണം.യുഎന്‍എ നടത്തിയ ശക്തമായ പോരാട്ടത്തിന്റെ ഫലമായാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാക്കാനുള്ള നടപടികളിലേക്ക് പോകുന്നത്. ഇത് മാനേജ്‌മെന്റുകള്‍ക്ക് ഇരുട്ടടിയാണ്. യുഎന്‍എയുടെ പ്രതിരോധവും ഇടപെടലും ഇല്ലാതാക്കി സര്‍ക്കാര്‍ നീക്കത്തെ അട്ടിമറിക്കാമെന്നാണ് അവരുടെ വ്യാമോഹം. നഴ്‌സുമാര്‍ക്ക് വേണ്ടി ഏത് വധഭീഷണിയെയും ധീരതയോടെ തന്നെ അത് വരിക്കാന്‍ തയാറാണ്. ഒരാള്‍ പോയാലും ഈ പ്രസ്ഥാനത്തെ നയിക്കാന്‍ ആയിരങ്ങള്‍ ഉണ്ട്. വൃകതി കേന്ദ്രീകൃതമായ ഒരു പ്രസ്ഥാനമല്ല യുഎന്‍എ. തിരുവല്ലയില്‍ നിലവില്‍ ചില കരാറും ഉറപ്പും മാനേജ്‌മെന്റ് നല്‍കിയിട്ടുണ്ട്. അത് പൂര്‍ണ്ണമായും പാലിച്ചിട്ടില്ല. പാലിക്കും എന്നാണ്  വിശ്വാസം. ഇല്ലായെങ്കില്‍ യുഎന്‍എ സംസ്ഥാന നേതൃത്വം ശക്തമായി ഇടപെടുമെന്നും ജാസിമിന്‍ഷ വ്യക്തമാക്കി.ഇത്തരം ഭീഷണികളുടെയും സമ്മര്‍ദ്ദങ്ങളുടെയും പേരില്‍ എടുത്ത നിലപാടില്‍ നിന്ന് സര്‍ക്കാരും പിറകോട്ട് പോകരുത്. യുഎന്‍എ സമരത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കൈകൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കണം. ഇനിയും സമരങ്ങളിലേക്ക് നഴ്‌സുമാരെ തള്ളിവിടരുതെന്നും ജാസ്മിന്‍ഷ പറഞ്ഞു. വെസ്റ്റ് ഫോര്‍ട്ട് ആശുപത്രികളില്‍ 25 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ നഴ്‌സുമാര്‍ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി സുധീപ് അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss