|    Jan 20 Fri, 2017 9:43 pm
FLASH NEWS

മാനേജറുടെ കൊല; ഷാര്‍ജയില്‍ മലയാളി യുവാവിന് വധശിക്ഷ

Published : 30th January 2016 | Posted By: SMR

ഷാര്‍ജ: സ്വന്തം സ്ഥാപനത്തിലെ മാനേജറെ കൊലപ്പെടുത്തിയ കേസില്‍ മലയാളിക്കു വധശിക്ഷ. കണ്ണൂര്‍ കടവത്തൂര്‍ സ്വദേശിയും അല്‍ മദീന ഗ്രൂപ്പ് മാനേജറുമായ അടിയോടത്ത് അബൂബക്കറെ (50) കൊലപ്പെടുത്തിയ കേസില്‍ ഇതേ സ്ഥാപനത്തിലെ സെയില്‍സ് വിഭാഗം ജീവനക്കാരനും കൊളച്ചേരി പള്ളിപ്പറമ്പ് സുഹറ മന്‍സിലില്‍ അബ്ദുല്‍ ബാസിതിനാണ് (29) വധശിക്ഷ നല്‍കാന്‍ ഷാര്‍ജ കോടതി വിധിച്ചത്. ഷാര്‍ജ വ്യവസായ മേഖല 10ല്‍ പ്രവര്‍ത്തിക്കുന്ന അസ്ഹര്‍ അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റിന്റെ മാനേജറായ അബൂബക്കറെ ഇതേ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്യുന്ന അബ്ദുല്‍ ബാസിത് ഒരു ലക്ഷത്തോളം ദിര്‍ഹം കവര്‍ച്ച ചെയ്യാന്‍ കൊല ചെയ്തു എന്നാണ് കേസ്. സൂപ്പര്‍ മാര്‍ക്കറ്റിനു പിറകില്‍ അബൂബക്കര്‍ താമസിക്കുന്ന മുറിയില്‍ ഒളിച്ചിരുന്ന് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.
അബൂബക്കറിന്റെ സുഹൃത്തായിരുന്ന ബാസിതിന്റെ പിതാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഷാര്‍ജയില്‍ ബാസിതിനെ ജോലിക്കായി കൊണ്ടുവരുന്നത്. 2013 സപ്തംബറിലാണ് കേസിനാസ്പദമായ സംഭവം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക