|    Feb 19 Mon, 2018 7:11 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാനേജര്‍മാരുടെ നിയമനം : ടി ഒ സൂരജ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം

Published : 28th January 2017 | Posted By: fsq

 

തിരുവനന്തപുരം: സിഡ്‌കോയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മാനേജര്‍മാരെ നിയമിച്ചെന്ന പരാതിയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. സിഡ്‌കോയില്‍ അഞ്ച് മാനേജര്‍മാരുടെ തസ്തികയ്ക്കാണു സര്‍ക്കാര്‍ അനുമതി നല്‍കിയത്. സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് ഏഴു തസ്തികകളിലേക്ക് സിഡ്‌കോ വിജ്ഞാപനമിറക്കി. പക്ഷേ, അഭിമുഖം നടത്തി നിയമിച്ചത് 23 മാനേജര്‍മാരെയും. പരാതിയില്‍ ത്വരിതാന്വേഷണം നടത്തിയ വിജിലന്‍സ് എസ്പി സുകേശന്‍ സിഡ്‌കോ മുന്‍ എംഡി സജി ബഷീര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരേ കേസെടുക്കാനായിരുന്നു ശുപാര്‍ശ നല്‍കിയത്. എന്നാല്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ ആരോപണമുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവു നല്‍കുകയായിരുന്നു. ടി ഒ സൂരജിന് പുറമേ, അഡീഷനല്‍ സെക്രട്ടറി പി എ ഇസഹാക്ക്, സജി ബഷീര്‍, പി സി കാസിം എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ നിര്‍ദേശം. അനധികൃത സ്വത്ത്‌സമ്പാദനക്കേസില്‍ സൂരജ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ഇതിനിടെയാണു മറ്റൊരു കേസ് കൂടി വരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss