|    Nov 20 Mon, 2017 9:21 am
FLASH NEWS

മാനേജരുടെ പിടിവാശി: പടിഞ്ഞാറക്കര എഎല്‍പി സ്‌കൂള്‍ ഉപരോധം തുടരുന്നു

Published : 10th August 2017 | Posted By: fsq

 

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയി പ്പോത്ത് പടിഞ്ഞാറക്കര എഎല്‍പി സ്‌ക്കൂള്‍ മാനേജറുടെ പിടിവാശി മൂലം സകൂള്‍ ഇന്നലെയും സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു.സ്‌കൂള്‍ ഭൗതിക സാഹചര്യത്തെ കുറിച്ച് പ്രധാനാധ്യാപകന്‍ മാനേജറുടെ മുന്നില്‍ സമര്‍പ്പിച്ച വിവിധ ആവശ്യങ്ങള്‍ നിരസിക്കുകയും അധ്യാപക രക്ഷാ കര്‍തൃ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്ത നടപടി മാനേജറെ ചൊടിപ്പിച്ചിരുന്നു.ഇതേ തുടര്‍ന്ന് പ്രധാനാധ്യാപകനെ സ്‌കൂളില്‍ നിന്ന് മാനേജര്‍ സസ്‌പെന്റ് ചെയ്തു.തുടര്‍ന്ന് നാട്ടുകാരും രക്ഷിതാക്കളും മാനേജറുടെ നടപടിയില്‍ പ്രതിഷേധിച്ച് സ്‌കൂളിലെത്തി ഉപരോധമേര്‍പ്പെടുത്തുകയായിരുന്നു. മേലടി എഇഒ.സ്‌കൂള്‍ സന്ദര്‍ശിച്ച് സംഭവത്തെപ്പറ്റി ചര്‍ച്ച നടത്തുകയും മാനേജറുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.എന്നാല്‍ മാനേജര്‍ യാതൊരു വിധ ചര്‍ച്ചക്കും തയ്യാറായില്ല. ഇതേ തുടര്‍ന്ന് സ്‌കൂള്‍ അധ്യായനം മുടങ്ങുകയും രക്ഷിതാക്കള്‍ കടുത്ത പ്രതിഷേധ മറിയിക്കുകയും ചെയ്തു.ചൊവ്വാഴ്ചത്തെ സംഭവത്തിന് പരിഹാരം ഉണ്ടാവാത്തതിനെ തുടര്‍ന്ന് ബുധനാഴ്ചയും രക്ഷിതാക്കള്‍ സ്‌ക്കൂള്‍ സംരക്ഷണ സമിതിയുടെ പേരില്‍ ഉപരോധം ഏര്‍പ്പെടുത്തുകയായി രുന്നു.മാനേജറുമായി ഇന്നലെ രാത്രി തോടന്നൂര്‍ എ .ഇ.ഒ ചര്‍ച്ച നടത്തിയെങ്കിലും മാനേജറുടെ പിടിവാശി കാരണം വിഷയത്തിന് പരിഹാരമുണ്ടായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക