|    Jul 23 Sun, 2017 12:22 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മാനുസ് തടവുകേന്ദ്രത്തിലെ ഇറാന്‍ സ്വദേശിക്ക് കാര്‍ട്ടൂണ്‍ പുരസ്‌കാരം

Published : 28th August 2016 | Posted By: SMR

മെല്‍ബണ്‍: ആസ്‌ത്രേലിയയുടെ മാനുസ് അഭയാര്‍ഥി തടവുകേന്ദ്രത്തില്‍ കഴിയുന്ന ഇറാന്‍ സ്വദേശിയായ യുവാവിന് കാര്‍ട്ടൂണിസ്റ്റ് റൈറ്റ്‌സ് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷനലിന്റെ (സിആര്‍എന്‍ഐ) കാര്‍ട്ടൂണ്‍ പുരസ്‌കാരം. പാപ്പുവ ന്യൂ ഗിനിയിലെ ദ്വീപില്‍ തടവില്‍ കഴിയുന്ന ഇറാന്‍ സ്വദേശി അലി(25)യാണ് സിആര്‍എന്‍ഐയുടെ മികച്ച രാഷ്ട്രീയ കാര്‍ട്ടൂണിനുള്ള പുരസ്‌കാരത്തിനര്‍ഹനായത്. ദ്വീപ് തടവറയിലെ അനുഭവങ്ങളെക്കുറിച്ച് ഈറ്റണ്‍ ഫിഷ് (ഭക്ഷണമാക്കപ്പെട്ട മല്‍സ്യം) എന്ന തൂലികാനാമത്തില്‍ രചിച്ച കാര്‍ട്ടൂണുകള്‍ക്കാണ് പുരസ്‌കാരം.
തടവറയില്‍ അനുഭവിച്ച വാക്കുകള്‍കൊണ്ടു പറയാന്‍ പറ്റാത്ത പീഡനങ്ങളാണ് ഈറ്റണ്‍ ഫിഷ് തന്റെ വരകളിലൂടെ പുറത്തറിയിച്ചതെന്ന് സിആര്‍എന്‍ഐ ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ് ജോയെല്‍ പെറ്റ് പറഞ്ഞു. ജയിലില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അലി ഇരയായി. ജയില്‍ ജീവനക്കാരുടെ മര്‍ദനങ്ങളേല്‍ക്കേണ്ടിവന്നു. മൂന്നു വര്‍ഷത്തോളം നീണ്ട മാനുസ് ദ്വീപിലെ തടവിനെത്തുടര്‍ന്ന് നിരവധി മാനസിക പ്രശ്‌നങ്ങള്‍ അദ്ദേഹം നേരിടുന്നതായും ജോയെല്‍ പെറ്റ് അറിയിച്ചു. നേരത്തേ ഗാര്‍ഡിയന്‍ ദിനപത്രം അലിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ആസ്‌ത്രേലിയയിലെ കര്‍ശനമായ കുടിയേറ്റ നയത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തേക്ക് കടല്‍മാര്‍ഗം എത്തുന്നവരെ മാനുസിലേയോ പസഫിക് ദ്വീപായ നൗറുവിലേയോ തടവുകേന്ദ്രങ്ങളിലേക്കു മാറ്റുന്നത്. ഇവിടങ്ങളിലെ മനുഷ്യാവകാശലംഘനങ്ങള്‍ സംബന്ധിച്ച് നിരവധി വിമര്‍ശനമുയര്‍ന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക