|    Nov 23 Thu, 2017 9:03 am
FLASH NEWS

മാനുഷിക മൂല്യങ്ങളിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം: എംഎസ്എം

Published : 13th November 2017 | Posted By: fsq

 

പെരുമ്പാവുര്‍: വിദ്യാര്‍ഥികള്‍ക്കിടയില്‍ ക്രിമിനല്‍ ചിന്താഗതിയും ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാവുകയും ചെയ്ത് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ധാര്‍മിക മാനുഷിക മൂല്യങ്ങളില ധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കേണ്ടതുണ്ട്. പരീക്ഷയും അധ്യാപക രക്ഷാകര്‍ത്തൃ സമിതിയോഗവും മാറ്റിവയ്ക്കുന്നതിന് അതേ സ്‌കൂളിലെ തന്നെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കൊല ചെയ്യുന്ന മാനസികാവസ്ഥയിലേയ്ക്ക് കുട്ടികളെ എത്തിക്കുന്നതില്‍ മാധ്യമങ്ങളുടെയും സാമൂഹ്യ ചുറ്റുപാടുകളുടെയും പങ്ക് നിഷേധിക്കാനാവില്ല. രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള അമിത സമ്മര്‍ദ്ദവും സ്‌കൂളുകള്‍ കുട്ടികളെ പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കാനുള്ള പരിശീലന കേന്ദ്രങ്ങളാണെന്ന മനോഭാവവും മാറേണ്ടതുണ്ട്. അടുത്ത മാസം 24ന് പെരുമ്പാവൂരില്‍ നടക്കുന്ന ഹയര്‍ സെക്കന്ററി വിദ്യാര്‍ഥി സമ്മേളനത്തിന്റെ ജില്ലാതല പ്രചരണം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. അലിമദനി മുറയൂര്‍, സജ്ജാദ് ഫാറൂഖി, ബഷീര്‍മദനി, അബ്ബാസ് സ്വലാഹി, അബ്ദുര്‍റഹിം ഫാറൂഖി ബുറൈദ, കെ എം സലിം, അബ്ദുസലാം അറക്കപ്പടി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക