|    Jul 19 Thu, 2018 9:01 pm
FLASH NEWS

മാനിടംകുഴി വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് ഇന്ന്

Published : 14th September 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ 21ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് ഇന്നു രാവിലെ ഏഴു മുതല്‍ ആരംഭിക്കും. പരസ്യ പ്രചാരണം അവസാനിപ്പിച്ച് ഒരുദിവസത്തെ നിശബ്ദ പ്രചാരണത്തില്‍ മുഴുകിയ മൂന്നു മുന്നണി സ്ഥാനാര്‍ഥികളും വിജയ പ്രതീക്ഷയിലാണ്. ത്രികോണ മല്‍സരം നടക്കുന്ന മാനിടംകുഴിയില്‍ മൂന്നു മുന്നണികളും ശക്തമായ പ്രചാരണമാണ് നടത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി തമ്പലക്കാട് പറയരുപറമ്പില്‍ സുധാകുമാരി കൈപ്പത്തി ചിഹ്്‌നത്തിലും, എല്‍ഡിഎഫ് സ്വതന്ത്രയായി തമ്പലക്കാട് കടുകില്‍ കുഞ്ഞുമോള്‍ ജോസ് ഓട്ടോറിക്ഷാ ചിഹ്്‌നത്തിലും എന്‍ഡിഎ സ്ഥാനാര്‍ഥിയായി കല്ലാരവേലി ഇല്ലത്ത് ഡോ. വി കെ സേതുലക്ഷ്മി താമര ചിഹ്്‌നത്തിലുമാണ് മല്‍സരിക്കുന്നത്.ഉപതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ബാലറ്റ് പേപ്പര്‍ ചേര്‍ക്കുന്ന ജോലികള്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പൂര്‍ത്തിയായി. പഞ്ചായത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്‌ട്രോങ് റൂമിലാണ് വോട്ടിങ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്നത്. തമ്പലക്കാട് എന്‍എസ്എസ് യുപി സ്‌കൂളില്‍ വച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നോര്‍ത്ത്, സൗത്ത് എന്നിങ്ങനെ രണ്ട് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. നോര്‍ത്തില്‍ 315 പുരുഷന്‍മാരും 355 സ്ത്രീകളുമടക്കം 670 വോട്ടര്‍മാരും സൗത്ത് ബൂത്തില്‍ 364 പുരുഷന്‍മാരും 357 സ്ത്രീകളുമടക്കം 721 വോട്ടര്‍മാരുമാണുള്ളത്. ആകെ 1,391 വോട്ടര്‍മാരാണ് വാര്‍ഡുലുള്ളത്. ഉപതിരഞ്ഞെടുപ്പിനു ശേഷം കണ്‍ട്രോള്‍ യൂനിറ്റ് പഞ്ചായത്തില്‍ തന്നെ സൂക്ഷിക്കും. നാളെയാണു വോട്ടെണ്ണല്‍. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് വോട്ടെണ്ണല്‍ നടക്കുക. തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍, സെക്കന്റ് പോളിങ് ഓഫിസര്‍, പോലിസ് ഉദ്യോഗസ്ഥനുമടങ്ങുന്ന നാലുപേരാണ് ഒരു പോളിങ് ബൂത്തിലുണ്ടാവുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. കഴിഞ്ഞ തവണ 80 ശതമാനത്തിനു മുകളിലായിരുന്നു ഈ വാര്‍ഡിലെ പോളിങ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss