|    Oct 17 Tue, 2017 7:35 am
FLASH NEWS

മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് ; 50 കോടി അനുവദിച്ചത് കോഴിക്കോടിനുള്ള ഓണക്കോള്‌

Published : 13th August 2017 | Posted By: fsq

 

കോഴിക്കോട്: മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡിന് 50 കോടി രൂപ എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ അക്കൗണ്ടിലേക്ക് ധനകാര്യവകുപ്പ് അയച്ചുവെന്ന വാര്‍ത്ത കോഴിക്കോട്ടുകാര്‍ക്ക് ഓണക്കോളായിയെന്ന് നഗരവാസികള്‍. റോഡ് വികസനത്തിന് സ്വന്തം ഭൂമി പതിച്ചുനല്‍കിയവര്‍ തങ്ങളുടെ സ്ഥലവും പോയി കിട്ടാനുള്ള പണം പോവുകയും ചെയ്യുമോയെന്ന ഭീതിയില്‍ കഴിയുമ്പോഴാണ് പുതിയ അറിയിപ്പ് എത്തിയത്. മാനാഞ്ചിറ-വെള്ളിമാട്കുന്ന് യാഥാര്‍ഥ്യമാകും വരെ സമരമുഖത്ത് മുന്നില്‍ നിന്ന് പോരാടുന്ന ചരിത്രകാരന്‍ അഭിവന്ദ്യ ഡോ.എം ജി എസ് നാരായണനോടായിരിക്കും റോഡ് യാഥാര്‍ഥ്യമാകുന്നതോടെ നാം നന്ദിപറയേണ്ടത്. വിട്ടുകൊടുത്ത ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.അടുത്താഴ്ച തന്നെ ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നഷ്ടപരിഹാരം കൈമാറും. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ്, സിവില്‍സ്‌റ്റേഷന്‍, ഗവ. ലോ കോളജ്, ജില്ലാ മൃഗാശുപത്രി, എഡിഎം ബംഗ്ലാവ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഭൂമി റോഡിനായി ഏറ്റെടുക്കേണ്ടതുണ്ട്. ഇതില്‍ ലോ കോളജിന്റെ സ്ഥലം ഏറ്റെടുത്തു.ഇപ്പോള്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന്റെ മുന്‍വശത്തെ മതില്‍ പൊളിച്ചുനീക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. സമരസമിതിയുടെ നിരന്തരമായുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നേരത്തെ തിരിച്ചയച്ച പണം ധനവകുപ്പ് വീണ്ടും അനുവദിച്ചത്. കോഴിക്കോടിന്റെ യാത്രാകുരുക്കിന് ആശ്വാസമാകുന്നതാണ് ഈ വലിയ രാജകീയപാതയുടെ പൂര്‍ത്തീകരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക