|    Mar 28 Tue, 2017 12:17 pm
FLASH NEWS

മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനം; കിഴക്കെ നടക്കാവില്‍ ഇന്ന് കൂട്ട ഉപവാസം

Published : 5th October 2016 | Posted By: Abbasali tf

കോഴിക്കോട്: മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡില്‍ ഏറ്റവും അപകട മേഖലയായ കിഴക്കെ നടക്കാവില്‍ സ്ഥലമേറ്റെടുത്ത് വികസനം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് നടക്കാവ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെ കൂട്ട ഉപവാസം സംഘടിപ്പിക്കും. വയനാട് റോഡില്‍ കിഴക്കെ നടക്കാവ് ബസ് സ്‌റ്റോപ്പിന് മുമ്പില്‍ സ്റ്റേറ്റ് ബാങ്കിന് സമീപമാണ് കൂട്ട ഉപവാസം നടക്കുന്നത്. ഉപവാസം ഡോ. എ അച്ചുതന്‍ ഉദ്ഘാടനം ചെയ്യും. കെ പി വിജയകുമാര്‍ അധ്യക്ഷത വഹിക്കും. മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് ആക്്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. എം ജി എസ് നാരായണന്‍, വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം പി വാസുദേവന്‍, ഡോ. കെ സുഗതന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ അഭിവാദ്യം ചെയ്യും. നടക്കാവിലെ റോഡ് വികസനത്തിന് വേണ്ടി കഴിഞ്ഞ 18 വര്‍ഷമായി നടക്കാവില്‍ സമരം നടക്കുകയാണ്. നിരവധി പേര്‍ ഇതിനകം അപകടങ്ങളില്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ഒരു വിദ്യാര്‍ഥിയടക്കം രണ്ടു പേര്‍ റോഡപകടത്തില്‍ മരിച്ചു. കിഴക്കെ നടക്കാവ് ജങ്ഷനില്‍ റോഡ് ക്രോസ് ചെയ്യാനും നടക്കാനും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. കിഴക്കെ നടക്കാവില്‍ ഒരു മരണഭയം ജനങ്ങള്‍ക്കുണ്ടായിരിക്കുന്നു. കൂട്ട ഉപവാസ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കേരള പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല നിരാഹാര സമരവും റോഡ് ഉപരോധവും ഹര്‍ത്താലും ആചരിക്കാന്‍ വികസന സമിതി തീരുമാനിച്ചിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day