|    May 25 Thu, 2017 2:59 am
FLASH NEWS

മാനസിക സമ്മര്‍ദം

Published : 15th August 2016 | Posted By: SMR

1930കളില്‍ ഒരു ഹംഗേറിയന്‍ ശാസ്ത്രജ്ഞനായ ഹാന്‍സ് സെല്‍യെ ആണ് സമ്മര്‍ദം എന്ന പദം ആദ്യമായി ജീവിവര്‍ഗങ്ങളുടെ കാര്യത്തില്‍ ഉപയോഗിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഭൗതികമായ സാഹചര്യങ്ങള്‍ ജീവികളില്‍ അള്‍സര്‍ തൊട്ട് മസ്തിഷ്‌കാഘാതം വരെ ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം കണ്ടെത്തി.
ഇന്ന് മാനസികസമ്മര്‍ദം മനുഷ്യരിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓരോരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കുമിത്. പരീക്ഷാപ്പേടി കാരണം മുറിയിലടച്ചിരിക്കുന്ന പയ്യന്‍ മോട്ടോര്‍ സൈക്കിളില്‍ അതിവേഗം കുതിച്ചുപാഞ്ഞെന്നു വരും. ജോലിസ്ഥലത്തുണ്ടാവുന്ന ഏതെങ്കിലുമൊരു സംഭവമായിരിക്കും ചിലരെ തളര്‍ത്തുക.
അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ അഭിപ്രായത്തില്‍ പണം, ജോലി, കുടുംബം എന്നിവയാണ് സമ്മര്‍ദത്തിനു വഴിവയ്ക്കുന്നത്. സ്ത്രീകളാണ് പലപ്പോഴും എളുപ്പം സമ്മര്‍ദത്തിന് അടിമപ്പെടുക. അവര്‍ ഇരട്ടജോലികള്‍ ചെയ്യുന്നതാവാം ഒരു കാരണം. ആഗോളവല്‍ക്കരണമുണ്ടാക്കിയ വലിയ മാറ്റങ്ങള്‍ പുതുതലമുറയില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നാണ് ഒരു പഠനത്തില്‍ തെളിയുന്നത്. സാമൂഹികമാധ്യമങ്ങള്‍ ഒരേയവസരം സമ്മര്‍ദമുണ്ടാക്കുകയും സമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു.
എന്നാല്‍, എല്ലായ്‌പ്പോഴും മാനസിക സമ്മര്‍ദം ദോഷംചെയ്യുന്നില്ലെന്നു കരുതുന്ന മനശ്ശാസ്ത്രജ്ഞരുമുണ്ട്. അത്യാവശ്യം സമ്മര്‍ദമുണ്ടായാല്‍ ചിലര്‍ കൂടുതല്‍ നന്നായി ജോലിയെടുക്കുന്നു. സമ്മര്‍ദം അധികമാവാതെ നോക്കണമെന്നേയുള്ളൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day