|    Sep 26 Wed, 2018 2:06 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ മര്‍ദിച്ചതായി പരാതി

Published : 15th August 2018 | Posted By: kasim kzm

പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥിയെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മര്‍ദിച്ചെന്നു മാതാപിതാക്കളുടെ പരാതി. കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കാണു മര്‍ദനമേറ്റത്. ഹെഡ്മാസ്റ്റര്‍ കൈപിടിച്ചു തിരിച്ചതായി കുട്ടിയും രക്ഷിതാക്കളും പറഞ്ഞു.
ഒരാഴ്ച മുമ്പ് സ്‌കൂള്‍ ബസ്സിന്റെ വിന്‍ഡോ ഷീറ്റ് വലിച്ചിട്ടതുമായി ബന്ധപ്പെട്ടു കുട്ടികള്‍ തമ്മില്‍ വഴക്കുണ്ടായതിന്റെ പേരിലാണു ഹെഡ്മാസ്റ്റര്‍ മര്‍ദിച്ചതെന്നു രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നു. മറ്റു കുട്ടികളില്‍ നിന്നു പരാതി എഴുതിവാങ്ങിയ ശേഷം തന്റെ മകനെ ഓഫിസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും കൈപിടിച്ചു തിരിക്കുകയും ചെയ്തതായി മാതാവ് സുനിത പറഞ്ഞു. 50 ശതമാനം മാനസിക വെല്ലുവിളി നേരിടുന്നവനാണു മകന്‍. ഇടയ്ക്കിടെ അസുഖം വരാറുണ്ട്. വൈകല്യമുളളവര്‍ക്കു പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന അധ്യാപിക ഇന്നലെ സ്‌കൂളില്‍ എത്തിയപ്പോള്‍ കുട്ടി ഓഫിസ് മുറിയില്‍ നിന്നു കരയുന്നതാണു കണ്ടത്. കാര്യം തിരക്കിയ ശേഷം രക്ഷിതാക്കളെ അറിയിച്ചു. കൈക്കു വേദനയുമായി നിന്ന കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുന്ന വഴി വാഹനത്തില്‍ മയങ്ങിവീണു.
സംഭവം ചൈല്‍ഡ്‌ലൈന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അവര്‍ കുട്ടിയില്‍ നിന്നു മൊഴിയെടുത്തു. രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കി. എന്നാല്‍, സ്‌കൂളിലെ അധ്യാപകരുടെ മുന്നില്‍ വച്ച് കുട്ടിയെ ശാസിക്കുക മാത്രമാണുണ്ടായതെന്നു ഹെഡ്മാസ്റ്റര്‍ ജയകുമാര്‍ പറഞ്ഞു. കുട്ടികളെ ശാസിക്കേണ്ടത് അധ്യാപകന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss