|    Feb 18 Sun, 2018 11:32 pm
FLASH NEWS

മാനസിക വെല്ലുവിളി നേരിടുന്നവരും സമൂഹത്തിന്റെ ഭാഗം : ജില്ലാ കലക്ടര്‍

Published : 25th May 2017 | Posted By: fsq

 

കോഴിക്കോട്: മാനസികാരോഗ്യം കുറഞ്ഞവരും രോഗികളും സമൂഹത്തില്‍ തന്നെ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ്. ലോക സ്‌കീസോഫ്രേീനിയ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ഇംഹാന്‍സും സിആര്‍സിയും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശുപത്രി കേന്ദ്രീകൃത ചികില്‍സക്കുപരി അതതു പ്രദേശത്ത് ജീവിത സാഹചര്യവും ചികില്‍സയുമൊരുക്കി സംരക്ഷിക്കുന്നത് മാനസിക രോഗം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനുള്ള സാഹചര്യം ഒരുക്കും. ഇതിനാല്‍ സാമൂഹ്യ മാനസികാരോഗ്യപദ്ധതിക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് കലക്ടര്‍ സൂചിപ്പിച്ചു. ഇംഹാന്‍സ് ഡയരക്ടര്‍ പി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി കെ പി അജയകുമാര്‍ പ്രഭാഷണം നടത്തി. മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗം പ്രഫ. ഡോ. എം ടി ഹാരിഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍മാരായ എ എന്‍ നീലകണ്ഠന്‍, ടി പി ചന്ദ്രന്‍ സംസാരിച്ചു. ഹ്രസ്വ ചിത്രപ്രദര്‍ശനവും ദൃശ്യമാധ്യമങ്ങളിലെ മാനസിക രോഗങ്ങളുടെ ചിത്രീകരണം എന്ന വിഷയത്തില്‍ സിആര്‍സി ഡയരക്ടര്‍ റോഷന്‍ ബിജിലിയുടെ നേതൃത്വത്തില്‍ പാനല്‍ ചര്‍ച്ചയും നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss