|    Dec 18 Tue, 2018 1:46 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാനസിക വിഭ്രാന്തിയുണ്ടാക്കുന്ന ഗുളികയുമായി അറസ്റ്റില്‍

Published : 17th November 2018 | Posted By: kasim kzm

തൃശൂര്‍: മാനസിക വിഭ്രാന്തിയുണ്ടാക്കുന്ന ഗുളികയുമായി കോഴിക്കോട് ചോമ്പാല സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു.
തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ റെയില്‍വേ പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ എക്‌സൈസുമായി ചേര്‍ന്നു നടത്തിയ സംയുക്ത പരിശോധനയിലാണ് ചോമ്പാല അയിരൂര്‍ വടക്കേ നീലംപറമ്പത്ത് പ്രശീബ് (18) അറസ്റ്റിലായത്.
മാനസിക വിഭ്രാന്തിയുണ്ടാക്കുന്നതും മയക്കുമരുന്ന് ഇനത്തില്‍പ്പെട്ടതും മാര്‍ക്കറ്റില്‍ 40,000 രൂപ വില വരുന്നതുമായ 10 മി.ഗ്രാമിന്റെ 104 എന്‍ടിറാസെപാം ഗുളികകള്‍ ഇയാളില്‍ നിന്നു പിടികൂടി.
വടകര പോലിസ് സ്‌റ്റേഷനില്‍ കഞ്ചാവ് കേസിലെ പ്രതിയാണ് പ്രശീബ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
റെയില്‍വേ പോലിസ് മേധാവി മെറിന്‍ ജോസഫിന്റെ നിര്‍ദേശാനുസരണം പാലക്കാട് റെയില്‍വേ ഡിവൈഎസ്പി ഷറഫുദ്ദീന്റെ മേല്‍നോട്ടത്തിലാണ് പ്രതിയെ പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss