|    Jun 26 Mon, 2017 8:59 pm
FLASH NEWS

മാനസിക നില തെറ്റി ഒറ്റക്ക് താമസിച്ച വന്ന സ്ത്രീയെ സ്‌നേഹതീരം ഏറ്റെടുത്തു

Published : 22nd November 2016 | Posted By: SMR

ശാസ്താംകോട്ട: മനോവിഭ്രാന്തിമൂലം അസ്വസ്ഥകള്‍ പ്രകടിക്കുന്ന ആരും സംരക്ഷിക്കാനില്ലാതെ ഒറ്റക്ക് താമസിച്ച വന്ന സ്ത്രീയെ സ്‌നേഹതീരം ഏറ്റെടുത്തു. കായംകുളം ഭരണിക്കാവ് സ്വദേശിനി ഷീല (44) യെ ആണ് ഏറ്റെടുത്തത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അസ്വസ്ഥകള്‍ പ്രകടിപ്പിച്ച് കൊണ്ടിരുന്ന ഷീല അമ്മയുടെ സംരക്ഷണയില്‍ ആണ് കഴിഞ്ഞു കൊണ്ടിരുന്നത്. ആറുമാസം മുന്‍പ്  അമ്മയുടെ മരണശേഷം രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയും ആണെങ്കിലും ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചു. കൃത്യമായ ചികില്‍സ ലഭിക്കാതെ അസ്വസ്ഥകള്‍ പ്രകടിപ്പിച്ച ഇവരെ ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി വാസുദേവന്റെ നേതൃത്വത്തില്‍ നാട്ടുക്കാര്‍ ചേര്‍ന്ന് കുറത്തിക്കാട് പോലിസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. അവിടെ നിന്നാണ് സ്‌നേഹതീരത്തില്‍ എത്തിച്ചത്. ഇവര്‍ക്ക് മെച്ചപ്പെട്ട ചികില്‍സയും സംരക്ഷണവും നല്‍കി പുനരധിവസിപ്പിക്കുമെന്ന് സ്‌നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസിലിന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക