|    Jul 16 Mon, 2018 10:17 am

മാനസികാരോഗ്യ സാക്ഷരത കാലഘട്ടത്തിന്റെ അനിവാര്യത: സി കെ ആശ എംഎല്‍എ

Published : 14th September 2017 | Posted By: fsq

 

വൈക്കം: മാനസികാരോഗ്യ സാക്ഷരത കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സി കെ ആശ എംഎല്‍എ. മനശ്രീ മിഷന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി നടത്തുന്ന മാനസികാരോഗ്യ സാക്ഷരതാ പരിപാടിയുടെ ജില്ലാതല പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആരോഗ്യമെന്നാല്‍ പൂര്‍ണമായ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണ്. ജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ സ്ഥിതി മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുക എന്ന കടമ ഓരോ സമൂഹത്തിലും രാഷ്ട്രത്തിലും നിക്ഷിപ്തമാണെന്നും സി കെ ആശ കൂട്ടിച്ചേര്‍ത്തു. മനശ്രീ കുടുംബാംഗങ്ങള്‍ പങ്കെടുത്ത മണ്‍സൂണ്‍ സ്‌നേഹ സംഗമം നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. മനഃശ്രീ ചെയര്‍മാന്‍ ഡോ. റഹിം ആപ്പാഞ്ചിറ അധ്യക്ഷത വഹിച്ചു. മികച്ച അധ്യാപകനുള്ള അവാര്‍ഡ് കാലടി സര്‍വകലാശാല മുന്‍ വിസി എം സി ദിലീപ് മനശ്രീ, ചെയര്‍മാന്‍ ഡോ. റഹിം ആപ്പാഞ്ചിറയ്ക്ക് സമ്മാനിച്ചു. സാമൂഹിക പരിസ്ഥിതി അവാര്‍ഡ് എം സി ദിലീപിനും, പരിസ്ഥിതി അവാര്‍ഡ് അഗ്രോ തീംപാര്‍ക്ക് എംഡി എം കെ കുര്യനും, മനഃശ്രീ മാതൃകാ-ദമ്പതികള്‍ക്കുള്ള അവാര്‍ഡ് ആലുവ അസ്ഹര്‍ അറബി കോളജ് വൈസ് പ്രിന്‍സിപ്പള്‍ മുഹമ്മദ് യാസറിനും ഭാര്യ ജാസ്മിന്‍ യാസറിനും എംജി യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പി കെ ഹരികുമാര്‍ നല്‍കി. ആരോഗ്യനികേതന്‍ ലോഗോയുടെയും രൂപരേഖയുടെയും പ്രകാശനം ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടിയും, മനഃശ്രീ മൗനവ്രത പുസ്തകത്തിന്റെ പ്രകാശനം വൈക്കം കൃഷ്ണകുമാറും മാനസികാരോഗ്യ മാസിക പ്രകാശനം പി ജി ബിജുകുമാറും നിര്‍വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss