|    Oct 22 Mon, 2018 3:09 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാനസികപീഡനം : വിദ്യാര്‍ഥിനി ബന്ധുവീട്ടില്‍ അഭയംതേടി

Published : 15th September 2017 | Posted By: fsq

 

ചിങ്ങവനം(കോട്ടയം): സംരക്ഷകരില്‍ നിന്നുണ്ടായ മാനസിക പീഡനം മൂലം പെണ്‍കുട്ടി ബോര്‍ഡിങില്‍ നിന്ന് രക്ഷപ്പെട്ട് ബന്ധുവീട്ടില്‍ അഭയം തേടി. ചിങ്ങവനത്തിനടുത്തുള്ള സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് സ്ഥാപന അധികൃതര്‍ അറിയാതെ ബന്ധുവീട്ടിലെത്തിയത്. പിതാവ് ഉപേക്ഷിച്ച് പോയ കുട്ടിയെ അമ്മയുടെ സഹോദരിയും അമ്മായിയും ചേര്‍ന്നായിരുന്നു നോക്കിയിരുന്നത്. കുട്ടിയുടെ മാതാവ് മറ്റൊരാള്‍ക്കൊപ്പം താമസം തുടങ്ങിയതോടെ കുട്ടിയെ അകാരണമായി മര്‍ദ്ദിച്ചിരുന്നു. അമ്മയുടെ സഹോദരിയും അമ്മായിയും ചൈല്‍ഡ് ലൈനെ സമീപിച്ചതോടെ ജുവനൈല്‍ ബോര്‍ഡ് സംരക്ഷണം നല്‍കാനും കുട്ടിയുടെ പഠന സൗകര്യം കണക്കിലെടുത്ത് ബോര്‍ഡിങില്‍ നിര്‍ത്താനും ഉത്തരവിട്ടു. ഓണക്കാലത്ത് സംരക്ഷകര്‍ക്കൊപ്പം കഴിയാമെന്നും മാതാവ് കാണാന്‍ എത്തിയാല്‍ അനുവദിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ ഓര്‍ഡറില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഓണാവധി കഴിഞ്ഞെത്തിയ കുട്ടിയെ ബോര്‍ഡിങ് വാര്‍ഡന്‍ വീട്ടില്‍ പോയതിനു ശകാരിച്ചെന്നും ഉപദ്രവിച്ചെ—ന്നുമാണ് ആക്ഷേപം. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് ബോര്‍ഡിങുകാര്‍ പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയെ ബന്ധുക്കള്‍ ചൈല്‍ഡ് ലൈനില്‍ എത്തിച്ചു. കുട്ടിയെ ശനിയാഴ്ച ഹാജരാക്കണമെന്ന നിര്‍ദേശം നല്‍കി ചൈല്‍ഡ് ലൈന്‍ ബന്ധുക്കള്‍ക്കൊപ്പം കുട്ടിയെ വിട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss