|    Sep 24 Sun, 2017 2:13 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മാനവ ഐക്യയാത്ര: എന്‍സിഡിസി മല്‍സരം സംഘടിപ്പിക്കുന്നു

Published : 26th October 2016 | Posted By: SMR

കൊച്ചി: നാഷനല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സില്‍ (എന്‍സിഡിസി) കേരള റീജ്യന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. ‘ഒരു ഭാഷയിലൂടെ ലോക സമത്വവും സമാധാനവും’ എന്ന സന്ദേശവുമായി ബാബ അലക്‌സാണ്ടര്‍ നടത്തുന്ന ലോകപര്യടനത്തിന്റെ ഭാഗമായാണ് മല്‍സരം സംഘടിപ്പിക്കുന്നത്. പ്രൈമറി, അപ്പര്‍പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി വിഭാഗങ്ങളിലാണ് മല്‍സരം.
കാസര്‍കോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഒക്ടോബര്‍ 29നും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നവംബര്‍ 12നുമാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഉപന്യാസ രചന, പ്രസംഗം തുടങ്ങിയ എട്ട് ഇനങ്ങളിലാണ് മല്‍സരം. മല്‍സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജില്ലാതല കണ്‍വീനറുമായി ബന്ധപ്പെടണം. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ബിന്ദു എസ്, സോണ സെബാസ്റ്റ്യന്‍, ഫ്‌ളെക്‌സി റൊസാരിയോ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക